ഇസ്ലാമബാദ്: കശ്മീരിലെ പഹല്‍ഗാമില്‍ ചോരപ്പാടുകള്‍ വീഴ്‌ത്തിയതിന്റെ ചൂടാറും മുന്‍പേ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം കശ്മീര്‍ വിഷയം ഉയര്‍ത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുഷ്ടമനസ്സുള്ള ഒരു നേതാവിന് മാത്രം ചെയ്യാന്‍ കഴിയുന്ന ക്രൂരതയാണ് ഷെഹ്ബാസ് ഷെരീഫ് ചെയ്തത്.
കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി കൂടെയുണ്ടെന്ന പ്രസ്താവന ഇന്ത്യയ്‌ക്കെതിരായ ഭീഷണി
കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലിംരാഷ്‌ട്രങ്ങള്‍ പാകിസ്ഥാന് പിന്തുണ നല്‍കിയോ എന്ന സംശയം തോന്നിക്കുന്ന തരത്തിലായിരുന്നു ഈ വാര്‍ത്താസമ്മേളനം നടന്ന സമയവും അതില്‍ ഉയര്‍ത്തിയ വിഷയവും. കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നതിനെ അപലപിക്കുക പോലും ചെയ്യാതിരുന്ന പാക് പ്രധാനമന്ത്രി പക്ഷെ ഗാസയില്‍ ആളുകള്‍ കൊല്ലപ്പെട്ടതില്‍ പാക് പ്രധാനമന്ത്രി കണ്ണീരൊഴുക്കുകയും ചെയ്തു. എന്ന് മാത്രമല്ല, കശ്മീര്‍ വിഷയത്തില്‍ എര്‍ദോഗാന്‍ നല്‍കുന്ന ഉറച്ച പിന്തുണയെ അഭിനന്ദിക്കാനും ഷെബാസ് ഷെരീഫ് മറന്നില്ല. മാത്രമല്ല, ഇന്ത്യയ്‌ക്ക് നേരെയുള്ള പരോക്ഷമായ ഒരു ഭീഷണി കൂടിയാണ് ഇതിലൂടെ ഷെഹ്ബാസ് ഷെരീഫ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നേര്‍ക്ക് വന്നാല്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ കൂടെയുണ്ട് എന്ന ഭീഷണികൂടിയാണ് പാക് പ്രധാനമന്ത്രി മുഴക്കിയത്. കശ്മീരിലെ പഹല്‍ഗാമില്‍ ഇത്രയും വലിയ തീവ്രവാദ ആക്രമണം നടന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രിയ്‌ക്കൊപ്പം വാര്‍ത്താസമ്മേളം നടത്താനെത്തുകയും അവിടെ കശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഉയര്‍ത്തിയപ്പോള്‍ ആസ്വദിക്കുകയും ചെയ്ത തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇതിന് പിന്നില്‍ ഒളിച്ചുകളിക്കുകയാണോ എന്ന് സംശയിക്കുന്നു.
തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിബ് എര്‍ദോഗാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ എര്‍ദോഗാനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കശ്മീര്‍ വിഷയം ഉയര്‍ത്തിയത്. അപ്പോള്‍ പഹല്‍ഗാമില്‍ ആക്രമണം നടന്നിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ക്രൂരമായ മനസ്സാണ് ഈ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഉറച്ച പിന്തുണ നല്‍കുന്ന തുര്‍ക്കിയെ പാക് പ്രധാനമന്ത്രി അഭിനന്ദിക്കുമ്പോള്‍ പഹല്‍ഗാമില്‍ തീവ്രവാദികള്‍ 26 പേരെ ദ റെസിസ്റ്റന്‍റ് ഫ്രണ്ട് എന്ന സംഘടനയിലെ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. മതം ചോദിച്ച് മുസ്ലിങ്ങളല്ലെന്ന് ഉറപ്പുവരുത്തിയവരെയാണ് വധിച്ചത്. മാത്രമല്ല, കശ്മീരിന് പുറത്ത് നിന്നും കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയവരെയോ കശ്മീരില്‍ സ്ഥിരതാമസമാക്കിയ പുറം സംസ്ഥാനക്കാരെയോ ആണ് തീവ്രവാദികള്‍ വധിച്ചത്. അങ്ങിനെ തെരഞ്ഞ് പിടിച്ച് വധിക്കണമെങ്കില്‍ തീവ്രവാദികള്‍ക്ക് പ്രാദേശികമായ പിന്തുണ കിട്ടിക്കാണമെന്നും പറയപ്പെടുന്നു.
പാകിസ്ഥാന്‍ തന്നെ ഏര്‍പ്പെടുത്തിയ തീവ്രവാദികള്‍ കശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കശ്മീരിനായി അന്താരാഷ്‌ട്ര പിന്തുണ തേടുകയായിരുന്നു പാക് പ്രധാനമന്ത്രി എന്ന് വ്യക്തമാവുകയാണ്. കശ്മീരില്‍ ആക്രമണം കഴിഞ്ഞ് അതിന്റെ ചൂടാറും മുന്‍പാണ് പാക് പ്രധാനമന്ത്രി തുര്‍ക്കി പ്രസിഡന്‍റുമായി ചേര്‍ന്ന് അങ്കാരയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഉറച്ച പിന്തുണ നല്‍കിയതിന് തുര്‍ക്കി പ്രസിഡന്‍റിനെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ എന്താണ് ഇതിനര്‍ത്ഥം? ഐഎസ് ഐ എന്ന പാകിസ്ഥാന്റെ രഹസ്യസംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ലഷ്കറിന്റെ നിഴലായ സംഘടനയാണ് കശ്മീരില്‍ ആക്രമണം നടത്തി 26 പേരെ വധിച്ചത്. ഇതോടെ മറ്റ് മുസ്ലിം രാഷ്‌ട്രങ്ങള്‍ക്കും കശ്മീരിലെ ആക്രമണത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നു.
പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചത് പാകിസ്ഥാന്‍ സേന ഉപയോഗിക്കുന്ന തരം തോക്കുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാക് സൈന്യത്തിന്റെ പരിശീലനം ഈ തീവ്രവാദികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം. കശ്മീരില്‍ 26 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ക്രൂരമായ ആക്രമണത്തെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി നല‍്കുന്ന ഉറച്ച പിന്തുണയെ പുകഴ്‌ത്തി സംസാരിക്കണമെങ്കില്‍ ഷെഹ്ബാസ് ഷെരീഫിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: