ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ശ്രീനഗറിൽ നിന്നുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകി. വ്യോമാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമേ ശ്രീനഗറിൽ നിന്നും ദൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി.
ഭീകരാക്രമണത്തിനു പിന്നാലെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരുന്നു. ശ്രീനഗർ-ഡൽഹി 36,000 രൂപയാക്കിയാണ് വർധിപ്പിച്ചിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു എല്ലാ വിമാനക്കമ്പനികളുമായും ഒരു യോഗം ചേർന്ന് ശ്രീനഗർ റൂട്ടിലെ വിമാന ടിക്കറ്റുകൾ വർദ്ധിപ്പിക്കരുതെന്ന് കർശനമായി നിർദ്ദേശം നൽകിയത്.
വിമാനത്താവളത്തിൽ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരിട്ട് നിരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: