കേരളവും ഭാരതവും കായിക രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് അടിസ്ഥാനം പാകിയത് കേണല്‍ കേണല്‍ ഗോദവര്‍മ്മ രാജ (ജി.വി.രാജ) ആണ്. തിരുവനന്തപുരം വിമാനത്താവളം സഫലമാക്കി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉയര്‍ത്താനുള്ള സംവിധാനങ്ങള്‍ ചെയ്തു. കോവളത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കിയതും ഇദ്ദേഹത്തിന്റെ മിടുക്കാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തിരുവിതാം കൂറില്‍ എന്‍സിസി യുടെ ആദ്യ രൂപമായ ലേബര്‍ കോര്‍ തുടങ്ങി. ഇന്ത്യയില്‍ ആദ്യമായി ഒമ്പത് കോര്‍ട്ടുള്ള ടെന്നീസ് ക്ലബ് അനന്തപുരിയില്‍ സ്ഥാപിക്കുക മാത്രമല്ല, 1938 ല്‍ ഫ്രഞ്ച് ഒപ്പണ്‍ വിംബിള്‍ഡണ്‍ കളിക്കാരും ലോകത്തിലെ ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളുമായിരുന്ന ടില്ഡന്, കൊഷെയ്, എമേഴ്സണ്‍, രാമിലന്‍ എന്നിവരെ അദ്ദേഹം അനന്തപുരിയില്‍ കൊണ്ടു വന്നു പ്രദര്‍ശന മത്സരങ്ങള്‍ കളിപ്പിക്കുകയും ചെയ്തു. ടെന്നിസിലെ ഇന്ത്യന്‍ ഇതിഹാസങ്ങളായി മാറിയ അമ്യത് രാജ് സഹോദരങ്ങളെ കണ്ടത്തിയതും കേണല്‍ ഗോദവര്‍മ്മ രാജയാണ്.
1954 ല്‍ കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപികരിച്ചു. കേരള വിനോദ സഞ്ചാര കോര്പ്പറേഷന് സ്ഥാപിച്ചച്ച് അതിന്റെ സ്ഥാപക ചെയര്‍മാനായി. കേരളാ ഫഌയിംഗ് ക്ലബ് തിരുവനന്തപുരത്ത് തുടങ്ങി. കേരളത്തില്‍ വേ്യാമസേന വിമാന പ്രകടനങ്ങള്‍ നടത്തി. (80 കളില്‍ ഒക്കെ തിരുവനന്തപുരത്ത് വലിയ വിമാന പ്രകടനങ്ങള്‍ നടന്നിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാവും).
1967 ല്‍ തിരുവനന്തപുരത്ത് നിന്ന് കോളംബോ വിമാന സര്‍വ്വീസ് ആരംഭിച്ചതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവി യാഥാര്‍ത്ഥ്യമാവുന്നത്. (1991 ലാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടായതെങ്കിലും 1967 മുതല്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നിരുന്നു).
പര്‍വതാരോഹണത്തില്‍ താത്പര്യമുണ്ടായിരുന്ന അദ്ദേഹം എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗിന്റെ പങ്കാളിത്തത്തോടെ ഡാര്‍ജിലിംഗിലും നെയ്യാര്‍ഡാമിലും പര്‍വതാരോഹണ പരിശീലിന കേന്ദ്രങ്ങള്‍ തുടങ്ങി. ഫുട്ബാളിലും താല്പര്യമുണ്ടായിരുന്ന ജി.വി.രാജ ബിസിസിഐ യുടെ മുതിര്‍ന്ന വൈസ് പ്രസിഡണ്ടും ആയിരുന്നു. ഗോദവര്‍മ്മ രാജ 1971 ല്‍ വിമാന അപകടത്തില്‍പ്പെട്ട് അകാലത്തില്‍ വിട പറയുകയായിരുന്നു.
ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഏക സഹോദരിയായ കാര്‍ത്തിക തിരുനാള്‍ ലക്ഷ്മി ബായിയുടെ ഭര്‍ത്താവായിരുന്നു കേണല്‍ ജി.വി. രാജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: