മാവേലിക്കര: ബിജെപിയുടെ മുതിര്‍ന്ന നേതാവും മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷയുമായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് കോയിക്കല്‍ വീട്ടില്‍ രാധമ്മ തങ്കച്ചി (85) അന്തരിച്ചു. ബിജെപി ദേശീയ സമിതി, ദേശീയ നിര്‍വാഹക സമിതി അംഗം, വനിത ശിശുക്ഷേമ വികസന സമിതി അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. 2001 ല്‍ മാവേലിക്കര നിയോജക മകണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി കേരളം മുഴുവന്‍ യാത്ര നടത്തി പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനായി പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം നടത്തി. ഭര്‍ത്താവ് പരേതനായ എം.കെ. ശങ്കരപിള്ള. മക്കള്‍ സതീഷ്‌കുമാര്‍, പരേതയായ ശുഭാദേവി. മരുമകള്‍ ബിന്ദു സതീഷ്. സഞ്ചയനം 28ന് രാവിലെ 8ന്.
ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമന്‍, മുന്‍ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, പി.ബി. അഭിലാഷ്, വൈസ് പ്രസിഡന്റ് സി. ദേവാനന്ദ്, മാവേലിക്കര മണ്ഡലം പ്രസിഡന്റ് വിനീത് ചന്ദ്രന്‍, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ മോഹന്‍ തുടങ്ങി നിരവധി സംഘടനാ പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പിച്ചു. ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക