കശ്മീർ : ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാകിസ്ഥാനിലെ ലാഹോർ കേന്ദ്രീകരിച്ചാണ് ലഷ്കർ-ഇ-തൊയ്ബ പ്രവർത്തിക്കുന്നത്. അതിന് പാകിസ്ഥാന്റെ പിന്തുണയുണ്ട്. ഇത് തീവ്ര സുന്നി മുസ്ലീങ്ങളുടെ ഒരു സംഘടനയാണ്. ഈ സംഘടനയോട് ഏറെ കുറ് പലർത്തുന്ന ഒരു വിഭാഗമാണ് റെസിസ്റ്റൻസ് ഫ്രണ്ട്.
പഹൽഗാമിലെ വിനോദസഞ്ചാരികളുടെ പേരും മതവും തീവ്രവാദികൾ ചോദിച്ചു. തുടർന്ന് അവരെക്കൊണ്ട് കൽമ ചൊല്ലിപ്പിച്ചു. വായിക്കാൻ അറിയാത്തവരെ വെടിവച്ചു കൊല്ലുകയായിരുന്നു. തീവ്രവാദികൾ ലോക്കൽ പോലീസ് യൂണിഫോമിലും മുഖംമൂടി ധരിച്ചുമാണ് പ്രദേശത്ത് എത്തിയത്. പ്രധാനമായും ഹിന്ദു പുരുഷന്മാരെയാണ് ലക്ഷ്യം വച്ചത്.
അതേ സമയം ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ ഉണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അദ്ദേഹം ശേഖരിക്കുന്നുണ്ട്. കൂടാതെ സൗദി അറേബ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലേക്ക് മടങ്ങി. കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: