2025 ഗ്രെങ്കെ ഫ്രീസ്റ്റൈല്‍ ചെസ് ഓപ്പണില്‍ ഒമ്പതില്‍ ഒമ്പത് പോയിന്‍റും നേടി കിരീടം ചൂടി മാഗ്നസ് കാള്‍സന്‍. ഒമ്പതാമത്തെ കളിയില്‍ ജര്‍മ്മനിയുടെവിന്‍സെന്‍റ് കെയ്മറെ തോല്‍പിച്ചതോടെയാണ് ചെസ് ചരിത്രത്തില്‍ എല്ലാ കളികളും ജയിച്ച് കിരീടം നേടുക എന്ന അപൂര്‍ വ്വ ബഹുമതിക്ക് മാഗ്നസ് കാള്‍സന്‍ പാത്രമായത്.
1963ല്‍ ബോബി ഫിഷര്‍ എന്ന ചെസ്സിലെ ഇതിഹാസം യുഎസ് ഓപ്പണ്‍ ചെസ്സില്‍ 11 ല്‍ 11 പോയിന്‍റും നേടി കിരീടം ചൂടിയതാണ് ഇതിന് മുന്‍പ് ചെസ് ചരിത്രത്തിലുണ്ടായ സമാനതകളില്ലാത്ത മറ്റൊരു വിജയം. 2700ന് മുകളില്‍ ഇഎല്‍ഒ പോയിന്‍റ് ഉള്ള രണ്ട് പേരെയും മറ്റ് ഏഴ് ഗ്രാന്‍റ് മാസ്റ്റര്‍മാരെയുമാണ് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ചത്. ഗ്രാന്‍റ് മാസ്റ്റര്‍മാരായ വിന്‍സെന്‍റ് കെയ്മര്‍ (ഇഎല്‍ഒ റേറ്റിംഗ്: 2718), റൗഫ് മാമഡൊവ് (ഇഎല്‍ഒ റേറ്റിംഗ്: 2657), പര്‍ഹാം മഗ്സൂദലു (എല്‍ഒ റേറ്റിംഗ് 2684), എവൊന്‍ഡര്‍ ലിയാങ്ങ് (ഇഎല്‍ഒ റേറ്റിംഗ് 2692), വിക്ടര്‍ മിഖലേവ്സ്കി (ഇഎല്‍ഒ റേറ്റിംഗ് 2513), ബാര്‍ കോട്ട് (ഇഎല്‍ഒ റേറ്റിംഗ് 2533), നീല്‍സ് ഗ്രാന്‍റിലസ് (ഇഎല്‍ഒ റേറ്റിംഗ് 2640), വക്ലാവ് ഫിനക് (ഇഎല്‍ഒ റേറ്റിംഗ് 2501), വിന്‍സെന്‍സ് ഹില്ലര്‍മാന്‍ (ഇഎല്‍ഒ റേറ്റിംഗ്2227)
ഇനി ഇതുപോലെ ഒരു വിജയം നേടാന്‍ തന്നെക്കൊണ്ടാവില്ല എന്നാണ് ഈ വിജയത്തെക്കുറിച്ച് മാഗ്നസ് കാള്‍സന്‍ പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ച പാരിസ് ഫ്രീസ്റ്റൈല്‍ ചെസ്സിലും മാഗ്നസ് കാള്‍സന്‍ കിരീടം നേടിയിരുന്നു.
ഫ്രീസ്റ്റൈല്‍ ചെസിലെ അജയ്യന്‍
ഫ്രീസ്റ്റൈല്‍ ചെസിലാണ് ഈ വിജയം. സാധാരണ ചെസ് മത്സരം പോലെയല്ല ഫ്രീ സ്റ്റൈല്‍ ചെസ് മത്സരം. ഇത് അമേരിക്കയിലെ ബോബി ഫിഷര്‍ കണ്ടെത്തിയ ചെസ് ശൈലിയാണ്. ചെസ്സിലെ കരുക്കളായ ആനയും(ബിഷപ്പ്) കുതിരയും (നൈറ്റ്) രാജ്ഞിയും (ക്വീന്‍) കാലാളും (പോണ്‍) തേരും (റൂക്ക്) എല്ലാം അതേ രീതിയില്‍ തന്നെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിലും ചലിക്കുക എങ്കിലും ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നത് സാധാരണ ചെസിലേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും. പക്ഷെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെ കറുപ്പ് കരുക്കളും നിരത്തണം.
മാത്രമല്ല, ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ഒരു കളിയില്‍ നിന്നും വ്യത്യസ്താമായ രീതിയിലായിരിക്കും അടുത്ത കളിയില്‍ ബോര്‍ഡിലെ കരുക്കള്‍ നിരത്തുക. :പക്ഷെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെ കറുപ്പ് കരുക്കളും നിരത്തണം.
എന്തുകൊണ്ടാണ് കാള്‍സന്‍ ഈ ചെസ്സിനെ കൂടുതല്‍ സര്‍ഗ്ഗാത്മകം എന്ന് വിശേഷിപ്പിക്കുന്നത്?
ഇതില്‍ കളിക്കാരന്റെ ശരിയായ മിടുക്കാണ് പരീക്ഷിക്കപ്പെടുന്നതെന്ന് മാഗ്നസ് കാള്‍സന്‍ വിശ്വസിക്കുന്നു.സാധാരണ ചെസ്സില്‍ പഠിച്ച ഓപ്പണിംഗുകളൊന്നും ഇവിടെ ഫലിക്കില്ല. പക്ഷെ ചെസ്സില്‍ എതിരാളിയെ നിഷ്പ്രഭനാക്കാനുള്ള തന്ത്രങ്ങള്‍ എല്ലാം സാധാരണ ചെസ്സിലേതുപോലെ തന്നെയാണ്. അതായത് കളിതന്ത്രങ്ങള്‍ മാറുന്നില്ല. തനിക്ക് ക്ലാസിക്കല്‍ ചെസ് മടുത്തുവെന്നും വ്യത്യസ്ത രീതികളില്‍ കരുക്കളെ വിന്യസിക്കുന്ന, കളിയുടെ ഗതി ഓരോ ഗെയിമിലും ഏറെ വ്യത്യസ്തമായിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സാണ് താന്‍ കൂടുതലായി കളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും മാഗ്നസ് കാള്‍സന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: