World

ട്രംപിനും ഇലോണ്‍ മസ്കിനും എതിരെ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും കളികള്‍…ഡോളര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുമോ?

യുഎസില്‍ ട്രംപ് സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ അടിമുടി പരിശ്രമിക്കുകയാണ് ഡമോക്രാറ്റ് പാര്‍ട്ടിയുടെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായ ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും.

Published by

വാഷിംഗ്ടണ്‍: യുഎസില്‍ ട്രംപ് സര്‍ക്കാരിനെ താഴെ വീഴ്‌ത്താന്‍ അടിമുടി പരിശ്രമിക്കുകയാണ് ഡമോക്രാറ്റ് പാര്‍ട്ടിയുടെ കിരീടം വെയ്‌ക്കാത്ത രാജാക്കന്മാരായ ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും. ഡമോക്രാറ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ വളര്‍ന്ന ശക്തിയാണ് ഡീപ് സ്റ്റേറ്റ്. യുഎസ് പ്രസിഡന്‍റുമാരായിരുന്ന ബില്‍ ക്ലിന്‍റണ്‍, ബരാക് ഒബാമ, ജോ ബൈഡന്‍ തുടങ്ങിയവരുടെ പാര്‍ട്ടിയായ ഡമോക്രാറ്റിന്റെ നേതാക്കളും റോത് ചൈല്‍ഡ് – റോക്ക് ഫെല്ലര്‍ – ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ ചില സമ്പന്ന കുടുംബങ്ങളും അവരുടെ അനുയായികളും ചേര്‍ന്നുള്ള വന്‍ അധികാര ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. ഇവര്‍ക്ക് ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഇഷ്ടമായിട്ടില്ല. അതുപോലെ ട്രംപിന്റെ അനുയായി ആയി ഉയര്‍ന്ന ഇലോണ്‍ മസ്കിനെയും ഇവര്‍ക്ക് ഇഷ്ടമല്ല. അതുപോലെ ഡമോക്രാറ്റ് പാര്‍ട്ടി ഭരിയ്‌ക്കുമ്പോള്‍ ലോകമെമ്പാടുമുള്ള തന്റെ എന്‍ജിഒകള്‍ക്ക് പണം വാരിക്കോരി കൊണ്ടുപോകുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരനും ട്രംപിനെയും മസ്കിനെയും ഇഷ്ടമല്ല.

ഇവരെല്ലാം ചേര്‍ന്ന് പല രീതികളില്‍ ട്രംപിനെയും ഇലോണ്‍ മസ്കിനെയും ശ്വാസം മുട്ടിക്കുകയാണ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ വീഴ്‌ത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജോര്‍ജ്ജ് സോറോസ് തന്നെയാണ് അമേരിക്കയില്‍ ട്രംപിനെയും വീഴ്‌ത്താന്‍ ശ്രമിക്കുന്നത്.

ഇലോണ്‍ മസ്കിന്റെ യുഎസിലെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണക്കമ്പനിയായ ടെസ് ലയില്‍ തൊഴിലാളികള്‍ സമരം നടത്തിവരുന്നുണ്ട്. ട്രംപ് സര്‍ക്കാരിലെ പദവി രാജിവെക്കണമെന്നാണ് ഇവര്‍ ഇലോണ്‍ മസ്കിനോട് ആവശ്യപ്പെടുന്നത്. ഇതിന്റെ പേരില്‍ ടെസ് ല കാര്‍ കമ്പനിയിലെ ഉല്‍പാദനം വരെ തടസ്സപ്പെടുത്തുകയാണ് ഇവര്‍. ഇതിന് പിന്നില്‍ ജോര്‍ജ്ജ് സോറോസും കൂട്ടരും ആണെന്ന് ഇലോണ്‍ മസ്ക് പല തവണ ആരോപിച്ചിരുന്നു.

അതുപോലെ ട്രംപിനെതിരെ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിനെ തിരിപ്പിക്കുന്നതിന് പിന്നിലും ഡീപ് സ്റ്റേറ്റും ജോര്‍ജ്ജ് സോറോസും അടങ്ങുന്ന റിപ്പബ്ലിക് പാര്‍ട്ടിക്ക് എതിരായ ശക്തികളാണ്. ഡോളറിന്റെ പലിശ നിരക്ക് കുറച്ച് കൂടുതല്‍ ഡോളര്‍ വിപണിയില്‍ എത്തിക്കണമെന്ന് ട്രംപിന്റെ അഭ്യര്‍ത്ഥന നിഷ്കരുണം തള്ളിക്കളയുകയാണ് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ ചെയര്‍മാനായ ജെറോം പവല്‍. ഇതും വലിയ തലവേദന സൃഷ്ടിക്കുകയാണ്. അമേരിക്കയുടെ ട്രഷറിയില്‍ നിന്നും ചൈന ഏകദേശം 2200 കോടി ഡോളറിന്റെ ബോണ്ടാണ് പിന്‍വലിച്ചത്. പകരം ചൈന കൂടുതല്‍ സ്വര്‍ണ്ണം ഇതുപോലെ ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും പിന്‍വലിക്കാന്‍ തുടങ്ങിയാല്‍ അമേരിക്ക തകരും, ഡോളര്‍ കൂടുതല്‍ ക്ഷീണിക്കും.

എന്തായാലും ട്രംപിനെതിരായ അസംതൃപ്തി വളര്‍ത്താനാണ് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. ഈ അസംതൃപ്തിയെ മുതലാക്കി രാഷ്‌ട്രീയ അട്ടിമറി നടത്തി ട്രംപിനെ മറച്ചിടാമെന്നും അവര‍് കണക്കാക്കുന്നു.

ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെ പക്ഷം പിടിക്കുന്ന നിരവധി സാമ്പത്തിക വിദഗ്ധര്‍ ഡോളര്‍ ദുര്‍ബലമായതിന്റെ കുറ്റം ട്രംപിന് മേല്‍ വെച്ചുകെട്ടുന്നുണ്ട്. അമേരിക്കയുടെ ഓഹരി വിപണി തകര്‍ന്നതിനും ഡോളര്‍ പ്രതിസന്ധിക്കും കാരണം ട്രംപും ഇലോണ്‍ മസ്കും ആണെന്ന പ്രചാരണവും ജോര്‍ജ്ജ് സോറോസ്-ഡീപ് സ്റ്റേറ്റ് കൂട്ടുകെട്ട് ശക്തമായി അഴിച്ചുവിടുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക