തിരുവനന്തപുരം : സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിൽ ഒരു ധൂർത്തുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറയുമ്പോൾ പ്രതിപക്ഷത്തിനു ഇഷ്ടപ്പെടുന്നില്ല. നൂറു കണക്കിന് കാര്യങ്ങൾ എണ്ണിപറയാനുണ്ട്. അതെല്ലാം ഞങ്ങൾ പറയും. അത് പ്രതിപക്ഷത്തിനു ഇഷ്ടപ്പെടുന്നില്ല. അതിനാണ് ഇത്തരം പ്രചാര വേലകൾ നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
ആശാവർക്കർമാരുടെ സമരത്തെ തള്ളി പറഞ്ഞിട്ടില്ല, തള്ളിപറയുകയുമില്ല . ലോകത്ത് എല്ലാസമരവും ലക്ഷ്യം നേടി വിജയിച്ച ചരിത്രം ഇല്ല. ഞങ്ങൾ ഇക്യുലാബ് സിന്ദാബാദ് വിളിച്ചു, എല്ലായിടത്തും വിപ്ലവം ജയിച്ചിട്ടുണ്ടോ ? നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും പാർട്ടി സജ്ജമാണ് . എൽഡിഎഫ് തീയതി പ്രഖ്യാപനം വന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: