മലപ്പുറം: തിരൂരിൽ യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്.
തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണ്. ലഹരിക്കടിമപ്പെട്ടവരാണ് സാബിക്കും, സത്യഭാമയും എന്നാണ് വിവരം. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടു. പതിനഞ്ചുകാരന്റെ വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിനെ തുടർന്നാണ് തിരൂർ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
തിരൂർ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭർത്താവ് സാബിക്കിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: