തിരുവനന്തപുരം: മാലിന്യ വാഹിനിയായി മാറിക്കൊണ്ടിരിക്കുന്ന ആമയിഴഞ്ചാന്‍ തോടിന് ശാപമോഷം ഇല്ലേയെന്ന് ശ്രീകണ്‌ഠേശ്വരം വാര്‍ഡില്‍ നടന്ന ജനസദസ്. ശുചീകരണത്തിനായി കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഒരു ഫലവും കാണുന്നില്ല. തോട് പ്ലാസ്റ്റിക് വാഹിനിയായി മാറിയിട്ടുണ്ട് നല്ലൊരു പദ്ധതി തയ്യാറാക്കിവേണം ഇനി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. തോടിന് കുറുകെ സ്ലാബിട്ട് മൂടിയാല്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുമെന്ന നിര്‍ദ്ദേശവും ജനസദസ്സില്‍ ഉയര്‍ന്നു.
തെരുവുനായ ശല്യത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശവും ഉയര്‍ന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡിന്റെ സൈഡുകളില്‍ തള്ളുകയാണ്. ഇതാണ് തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശം ലഹരി മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ്. ഇവിടെ പോലീസിന്റെ പരിശോധന കാര്യക്ഷമമല്ല. വഴിയോര കച്ചവടക്കാര്‍ കാല്‍നട പാതകള്‍ കയ്യേറിയിരിക്കുന്നു. ഇതിന് പരിഹാരം കാണണമെന്നും ജനസദസ്സില്‍ ആവശ്യമുയര്‍ന്നു.ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.ആര്‍.പദ്മകുമാര്‍ ജനസദസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ രാജേന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. എംഎസ് കുമാര്‍, ഡോ. സുരേഷ്‌കുമാര്‍ കൗണ്‍സിലര്‍ കരമന അജിത എന്നിവര്‍ സംസാരിച്ചു.
















