കൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി വിഎച്ച്പിയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും ദീപം തെളിയിച്ചു.
ഹിന്ദു രക്ഷാദീപം എന്ന പേരില്‍ നടത്തിയ പ്രതിഷേധം പാവക്കുളം ക്ഷേത്രാങ്കണത്തില്‍ പിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ദീപം തെളിയിച്ച് ആരംഭം കുറിച്ചു. കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, ശ്രീഹംസാനന്ദ സ്വാമി, വിഎച്ച്പി സംസ്ഥാന ട്രഷറര്‍ ശ്രീകുമാര്‍ വയലില്‍, സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയന്‍, പാവക്കുളം ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് ടി. പങ്കജാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: