പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയോടനുബന്ധിച്ച് ‘ഉദ്യോഗ് വികാസ് 2025’ എന്ന പേരില്‍ ജന്മഭൂമി ഇന്‍ഡ്ട്രിയല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. 25ന് രാവിലെ 10ന് കല്ലേപ്പുള്ളി ക്ലബ് 6 കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ ഉദ്ഘാടനം ചെയ്യും.
ടെക്നിക്കല്‍ സെഷനുകള്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വകുപ്പ് മന്ത്രി ശോഭ കരന്ദലജെ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. എന്‍ഐസിഡിസി സിഇഒ രജത്കുമാര്‍ സായ്നി മുഖ്യപ്രഭാഷണം നടത്തും. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് മുന്‍ ചെയര്മാന് പി.കെ. കൃഷ്ണദാസ്, ഇറാം ഹോള്‍ഡിങ്സ് ചെയര്മാന് ഡോ. സിദ്ദിഖ് അഹമ്മദ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലത നായര്‍, സംഘാടക സമിതി വൈസ് ചെയര്മാന് ആര്. കിരണ്‍കുമാര്‍, കണ്‍വീനര്‍ ബി. രാധാകൃഷ്ണന് സംസാരിക്കും.
ഉച്ചയ്ക്ക് 12ന് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും നടക്കും. എന്‍ഐസിഡിസി സിഇഒ രജത് കുമാര്‍ സായ്നി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കിഫ് വൈസ് പ്രസിഡന്റ് ആര്. കിരണ്‍ കുമാര്‍, മോഹന്‍ മൂര്‍ത്തി, അത്താച്ചി ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എന്‍. രവികൃഷ്ണന്‍, ഇറാം പവര്‍ ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്റ് ബേസില്‍ ഐസക്, തൃശൂര്‍ എംഎസ്എംഇ ഡവലപ്മെന്റ് ഓഫീസ് തലവന്‍ ജി.എസ്. പ്രകാശ്, ഡോ. കെ.പി. സുധീര്‍, പാലക്കാട് ഡിഐസി ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ജെയോണ് ഇംപ്ലാന്റ്സ് എംഡി ടി.സി. ജയശങ്കര്‍, ഷൊര്‍ണൂര്‍ കെഐപിഎസ് സിഇഒ സംഗീതു ആനന്ദ് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 4ന് നടക്കുന്ന സമാപനസഭയില്‍ സംഘടാക സമിതി ചെയര്മാന് സി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് അഡ്വ. ഇ. കൃഷ്ണദാസ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡന്റ് കെ. സജീവ്കുമാര്‍, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ്, പിഎംഎ പ്രസിഡന്റ് ഡോ. ശിവദാസ്, ബിഎംഎസ് സംസ്ഥാന ട്രഷറര്‍ സി. ബാലചന്ദ്രന്, ലഘു ഉദ്യോഗ് ഭാരതി ജില്ലാ അധ്യക്ഷന്‍ കെ.പി. മോഹനരാജ്, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, കോര്‍പറേറ്റ് മാനേജര്‍ കെ.പി. വിനോദ്, സംഘാടകസമിതി വൈസ് ചെയര്മാന്മാരായ ഷബീര്‍ കൂടത്തില്‍, വി. രീവന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: