ന്യൂദല്‍ഹി : വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചത്. നേരത്തെ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമിക്കുള്ള മുഴുവന്‍ നഷ്ടപരിഹാരവും നല്കാതെയുള്ള ഏറ്റെടുക്കല്‍ വിലക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. 1063 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: