തിരുവനന്തപുരം: സാമൂഹ്യ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലേ സംസ്ഥാനത്ത് നിക്ഷേപമെത്തുകയുള്ളുവെന്നും ഏത് രാത്രിയിലും സ്ത്രീകള്‍ക്കടക്കം സുരക്ഷിതമായി ജോലി ചെയ്ത് മടങ്ങാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണമെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ജന്മഭൂമി സുവര്‍ണ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിഷന്‍ അനന്തപുരി ജനസദസ് ചെമ്പഴന്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യന്‍കാളിയും ശ്രീനാരായണ ഗുരുദേവനുമുള്‍പ്പെടെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജന്മംകൊണ്ടും കര്‍മം കൊണ്ടും മാറ്റങ്ങള്‍ നടപ്പാക്കിയ മണ്ണാണ് അനന്തപുരി. ലഹരിയും മാലിന്യവുമടക്കമുള്ള നഗരവികസനത്തെ പിന്നോട്ടടിക്കുന്ന വിഷയങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണം. ശുചിത്വകാര്യത്തില്‍ മുന്നേറേണ്ടത് തിരുവനന്തപുരത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും ലഹരിയും മാലിന്യവുമടക്കമുള്ള നഗരവികസനത്തെ പിന്നോട്ടടിക്കുന്ന വിഷയങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്നും വി.മുരളീധരന്‍ പറഞ്ഞു.
ശ്രീകാര്യത്തും കാര്യവട്ടത്തും ഗതാഗതക്കുരുക്കിന് പരിഹാരമില്ലേ?
ശ്രീകാര്യം: ശ്രീകാര്യത്തും കാര്യവട്ടത്തും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകണമെന്നും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമാകുന്നതിന് ശ്രീകാര്യം, കാട്ടായിക്കോണം എന്നിവിടങ്ങളില്‍ പ്രവേശന കവാടങ്ങള്‍ നിര്‍മ്മിക്കണമെന്നും ചെമ്പഴന്തി വാര്‍ഡ് ജനസദസില്‍ ആവശ്യമുയര്‍ന്നു. ഗാന്ധിപുരത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം. വാര്‍ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് ഉപയോഗിക്കണം. ശ്രീകാര്യം, കാര്യവട്ടം എന്നിവിടങ്ങളില്‍ ശുചിമുറികള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ അധ്യക്ഷനായി. പിറ്റിപി വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.വി.ജി.ഗിരികുമാര്‍, ഡോ. ഉമ്മന്‍ വി. ഉമ്മന്‍, വാര്‍ഡ് കണ്‍വീനര്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
















