ന്യൂയോര്‍ക്ക്: 50 പ്രതിഷേധങ്ങള്‍, 50 സംസ്ഥാനങ്ങള്‍, ഒരു മുന്നേറ്റം എന്ന അര്‍ത്ഥത്തില്‍ ‘50501’ എന്ന പേരില്‍ യുഎസില്‍ ട്രംപ് ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞദിവസം വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് അടക്കം നിരവധി നഗരങ്ങളിലാണ് പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധം നടന്നത്. വൈറ്റ് ഹൗസിനും ടെസ്ല ഡീലര്‍ഷിപ്പുകള്‍ക്കും പുറത്ത് പ്രതിഷേധം നടന്നു. അമേരിക്കയില്‍ രാജാക്കന്മാര്‍ വേണ്ട, സ്വേച്ഛാധിപത്യത്തെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഈ മാസം ആദ്യം ട്രംപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഹാന്‍ഡ്‌സ് ഓഫ് പ്രകടനത്തില്‍ പതിനായിരക്കണക്കിനു പേരാണ് പങ്കെടുത്തത്.
അതേസമയം ട്രംപിന്റെ രണ്ടാംവരവില്‍ ആദ്യപാദ അഭിപ്രായ വോട്ടെടുപ്പില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതക്ക് കോട്ടം തട്ടിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.
ഗാലപ്പിയില്‍ നിന്നുള്ള ഏറ്റവും പുതിയ വോട്ടെടുപ്പില്‍ ട്രംപിന്റെ ആദ്യ പാദ പ്രകടനം 45 ശതമാനത്തോളം വോട്ടര്‍മാര്‍ അംഗീകരിക്കുന്നുവെന്നാണ് കണക്ക്. ട്രംപിന്റെ ആദ്യഭരണകാലത്ത് ഇതേ കാലയളവില്‍ 41 ശതമാനത്തേക്കാള്‍ കൂടുതലാണിത്. എന്നാല്‍, 1952 മുതല്‍ 2020 വരെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പ്രസിഡന്റുമാരുടേയും ആദ്യ പാദത്തിലെ ശരാശരി റേറ്റിങ്ങിനേക്കാള്‍ 60 ശതമാനം കുറവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: