തന്റെ ചെറിയ ലോകത്തെ ഭാവനയുടെ തൊങ്ങല്‍ ചേര്‍ത്ത് വലുതാക്കുകയാണ് പത്താം ക്ലാസുകാരി ഭവ്യ എസ് നായര്‍. ഭാവി തേടുന്നവര്‍ ഭവ്യ എഴുതിയ കഥകളുടെ സമാഹാരമാണ്. കൊല്ലത്തുനിന്ന് സുജിലി പബ്ലിക്കേഷനാണ് ഭവ്യയുടെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇരുപത്തിനാല് ചെറിയ കഥകള്‍… വീടിനുള്ളിലെ അനുഭവങ്ങളില്‍ തുടങ്ങി കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം കഥയായി പറയുകയാണ് ഭവ്യ. അതില്‍ അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. അവധിക്കാലമുണ്ട്. ദീപാവലിയുണ്ട്. ഗ്രാമമുണ്ട്. ഗ്രാമീണ ചായക്കടയിലെ ഡൈമനും ബോളിയുമുണ്ട്. വായനാദിനമുണ്ട്…..
ഭരണഘടനയുടെ ആമുഖം പതിനേഴ് സെക്കന്‍ഡില്‍ അവതരിപ്പിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട് ഭവ്യ. എസ്.കെ പൊറ്റക്കാട്ട് സ്മാരക സമിതി യാത്രാവിവരണത്തിന് നടത്തിയ മത്സരത്തില്‍ ഒന്നാമതെത്തിയതും മികവിന്റെ അടയാളമാണ്. ശാസ്താംകോട്ടയ്‌ക്കടുത്ത് മുതുപിലാക്കാട് വൃന്ദാവനത്തില്‍ അജികുമാറിന്റെയും ഡോ. സന്ധ്യാ മേനോന്റെയും മകളാണ്. ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഭവ്യ. അനുജത്തി: വൈഷ്ണവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: