മുംബൈ: മഹാരാഷ്ട്രയില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ സമിതിയുടെ നേതാവ് രാജ് താക്കറെയെ കണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് പിന്തുണ നല്കിയ രാജ് താക്കറെയ്ക്ക് മഹാരാഷ്ട്രയിലെ ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സഖ്യത്തിലുള്ള മഹായുതി സര്‍ക്കാരുമായുള്ള മാനസികമായ പൊരുത്തക്കേട് പരിഹരിക്കുകയായിരുന്നു ഷിന്‍ഡേയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നറിയുന്നു.
ഷിന്‍ഡേ ശിവജി പാര്‍ക്കിലുള്ള രാജ് താക്കറെയുടെ വസതിയില്‍ എത്തുകയായിരുന്നു. ബൊക്കെ നല്കി രാജ് താക്കറെ ഷിന്‍ഡേയെ സ്വീകരിച്ചു. പിന്നീട് രാജ് താക്കറേയുടെ വീട്ടില്‍ നിന്നും ഭക്ഷണം കൂടി കഴിച്ചാണ് ഷിന്‍ഡേ മടങ്ങിയത്. രാജ് താക്കറെയെ ഷിന്‍ഡേ പക്ഷം ശിവസേനയില്‍ ചേര്‍ത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ മഹിം ലോക് സഭാ മണ്ഡലത്തില്‍ രാജ് താക്കറെ തന്റെ മകന് അമിത് താക്കറെയെ മത്സരിപ്പിച്ചെങ്കിലും തീരെ ചെറിയ മാര്‍ജിന്‍ വോട്ടുകളേ കിട്ടിയിരുന്നുള്ളൂ. മകന്റെ പരാജയത്തില്‍ രാജ് താക്കറെയ്ക്ക് അല്പം നീരസമുണ്ട്.
ഇതിനിടെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും അടുക്കുന്നതായി ചില വാര്‍ത്തകള്‍ മഹാരാഷ്ട്രയിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഏക് നാഥ് ഷിന്‍ഡേയും രാജ് താക്കറെയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് ഉദ്ദവ് താക്കറെയ്ക്ക് പിടിച്ചിട്ടില്ല. ഇതോടെയാണ് മഹാരാഷ്ട്രയുടെ താല്പര്യത്തിനായി രാജ് താക്കറെയുമായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും മഹാരാഷ്ട്രയുടെ താല്പര്യത്തിന് എതിരായിപ്രവര്ത്തിക്കുന്നവര്ക്ക് വീട്ടില്‍ ഭക്ഷണം നല്‍കരുതെന്ന് ഉദ്ധവ് താക്കറേ രാജ് താക്കറെയെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിന് അനുകൂലമായി രാജ് താക്കറെയുടെ ഭാഗത്ത് നിന്നും സഹകരിക്കാന്‍ മടിയില്ലെന്ന മറുപടിയും ഉണ്ടായി. അതേ സമയം ഇവര്‍ ഇരുവരും തമ്മില്‍ യോജിക്കില്ലെന്ന് ഉദ്ധവ് താക്കറെ വക്താവ് റാവുത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: