തിരുവനന്തപുരം: ഒരു കാലത്ത് ആത്മീയ അന്വേഷണത്തില്‍ മുന്നേറിയിരുന്ന കേരളത്തിന് ഉത്തരഭാരതവുമായി അഗാധബന്ധമുണ്ടായിരുന്നുവെന്നും ആത്മീയതയുടെ കാര്യത്തില്‍ കട്ടിംങ്ങ് സൗത്ത് നടപ്പില്ലെന്നും ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി.
“ഇത്രയേറെ യാത്രാസൗകര്യങ്ങളോ കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്തുപോലും കേരളത്തിലെ സന്യാസിമാര്‍ ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ഉത്തരഭാരതത്തില്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. കൊട്ടാരക്കരയിലെ അവധൂത ആശ്രമത്തിലെ സന്യാസി പരമ്പര ആരംഭിക്കുന്നത് 100 വര്‍ഷം മുന്‍പാണ്. അഖാഡയില്‍ നിന്നും പ്രയാഗ് രാജില്‍ നിന്നും 100 വര്‍ഷം മുന്‍പ് ദീക്ഷ സ്വീകരിച്ച ആത്മാനന്ദ സരസ്വതിയാണ് കൊട്ടാരക്കര അവധൂത ആശ്രമത്തിലെ ആദ്യ സന്യാസിയെന്ന് പലര്‍ക്കും അറിയില്ല.”.- സ്വാമി ആനന്ദവനം ഭാരതി.പറയുന്നു. ഒരു യൂട്യൂബ് ചാനലുമായി സംസാരിക്കുകയായിരുന്ന സ്വാമി.
“കേരളത്തിലെ പല ക്ഷേത്രങ്ങളിലും സന്യാസിമാര്‍ക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിയാണുള്ളത്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഇതല്ല സ്ഥിതി. അവിടെ സന്യാസിമാരെ ക്ഷേത്രങ്ങള്‍ സ്വീകരിക്കും. ഒന്നോ രണ്ടോ ദിവസം ക്ഷേത്രങ്ങളില്‍ തങ്ങാന്‍ കഴിയും.” -സ്വാമി ആനന്ദവനം ഭാരതി പറയുന്നു.
“ഇന്ന് കേരളം സൗത്താണെന്നും അത് കട്ട് ചെയ്യണമെന്നും പറയുമ്പോള്‍ ആത്മീയതയുടെ കാര്യത്തില്‍ അത് നടപ്പില്ല. അത്രയ്‌ക്ക് അഭേദ്യമാം വണ്ണം കേരളവും ഉത്തരഭാരതവും ബന്ധപ്പെട്ട് കിടക്കുന്നു. കേരളത്തില്‍ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ ശാക്തികമായ പ്രതിരോധം കൂടി ഉയര്‍ത്തേണ്ട സാഹചര്യം ഇപ്പോള്‍ സംജാതമായിരിക്കുകയാണ്. ഈ പ്രതിരോധം ഉയര്‍ത്തുന്ന ഉത്തരവാദിത്വം അഖാഡകള്‍ ഏറ്റെടുക്കും. പണ്ട് . കുംഭമേളയെ നശിപ്പിക്കാന്‍ ഗംഗയില്‍ കുളിക്കുന്നതിന് വരെ ബ്രീട്ടീഷുകാര്‍ നികുതി പിരിച്ചിരുന്നു. അന്ന് ബ്രിട്ടീഷുകാരുമായി അഖാഡകള്‍ ഏറ്റുമുട്ടിയിരുന്നു.” – സ്വാമി ആനന്ദവനം ഭാരതി പറയുന്നു.
കേരളത്തിലെ ആത്മീയമായ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രത്യേകച്ചമതല കൂടിയുള്ള സ്വാമിയാണ് ആനന്ദവനം ഭാരതി.
ഒരു കാലത്ത് എസ് എഫ് ഐ പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹി വരെ ആയിരുന്ന യുവാവാണ് പിന്നീട് തന്റെ ഉത്തരേന്ത്യന്‍ യാത്രയ്‌ക്കിടയില്‍ പ്രയാഗ് രാജില്‍ കുംഭമേളയില്‍ പങ്കെടുക്കുന്നതിനിടയില്‍ ആത്മീയതയിലേക്ക് തിരിഞ്ഞത്. പിന്നീട് അദ്ദേഹം പടിപടിയായി ഉയര്‍ന്ന് ജുന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: