ന്യൂദല്‍ഹി: തഹാവൂര്‍ ഹുസൈന്‍ റാണ പാകിസ്ഥാനേക്കാള്‍ ഇന്ത്യയില്‍ എത്തിയതില്‍ ഏറെ സന്തുഷ്ടനാണെന്ന് വിശദമാക്കുന്ന ഒരു സമൂഹമാധ്യമകുറിപ്പ് വൈറലായി പ്രചരിക്കുന്നു. തിരുചെന്തൂര്‍ രാമമൂര്‍ത്തി ശങ്കര്‍ എന്ന ആളാണ് ഈ രസകരമായ കുറിപ്പ് പങ്കുവെച്ചത്.
“പാകിസ്ഥാനിലേക്ക് പോയാല്‍ എന്തായാലും -തന്നെ അവിടുത്തെ ജയിലില്‍ അജ്ഞാതര്‍ വെടിവെച്ച് കൊല്ലുമെന്നുറപ്പാണ്”- ഇങ്ങിനെ തഹാവൂര്‍ ഹുസൈന്‍ റാണ ചിന്തിച്ചിരിക്കാമെന്ന് കുറിപ്പില്‍ പറയുന്നു. പക്ഷെ ഭാരതത്തില്‍ പോയാല്‍ ഒരു പിടി നല്ല കാര്യങ്ങള്‍ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് തഹാവൂര്‍ ഹുസൈന്‍ റാണ ചിന്തിച്ചതായും കുറിപ്പില്‍ പറയുന്നു.
തിരുചെന്തൂര്‍ രാമമൂര്‍ത്തി ശങ്കര്‍ ഫെയ്സ് ബുക്ക് പങ്കുവെച്ച കുറിപ്പ്:

“ഭാരതത്തില്‍ പോയാല്‍ ക്ലാസ് എ ജയിലില്‍ കഴിയാം. സുപ്രീംകോടതിയില്‍ തന്നെ രക്ഷിക്കാന്‍ കപില്‍ സിബല്‍ എത്തും. ഇന്ത്യാ മുന്നണി ഒന്നടങ്കം സംരക്ഷണത്തിനെത്തും. ബിജെപി വിരുദ്ധ ടിവി മാധ്യമങ്ങള്‍ (രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍….) തനിക്ക് അനുകൂലമായ കഥകള്‍ ചമയ്‌ക്കും. തന്റെ പിതാവ് ഒരു പാവം കോടീശ്വരനായിരുന്നെന്നും താന്‍ വഴിതെറ്റിപ്പോയ യുവാവാണെന്നും ഉള്ള തന്നെക്കുറിച്ചുള്ള സെന്‍റിമെന്‍റല്‍ കഥകള്‍ അവര്‍ അവതരിപ്പിക്കും. അതോടെ തനിക്ക് അനുകൂലമായ സഹതാപതരംഗം ഉയരും. തമിഴ്നാട്ടില്‍ നിന്നോ യുപിയില്‍ നിന്നോ, ബംഗാളില്‍ നിന്നോ എംപി സ്ഥാനം കിട്ടുകയും ചെയ്യും. ഇന്ത്യയിലെ ടിവി. പ്രേക്ഷകരായ 136 കോടിയില്‍ 111 കോടി പേരെങ്കിലും സുപ്രീംകോടതി തനിക്ക് ജാമ്യം കിട്ടുന്നത് സഹതാപത്തോടെ കണ്ടിരിക്കും. മാത്രമല്ല, അതേ ടിവിക്കാര്‍ 26-11 തീവ്രവാദ ആക്രമണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ജാഗ്രതയോടെ നടപടി എടുത്തില്ലെന്ന് വിമര്‍ശിക്കുകയും ചെയ്യും. “- തഹാവൂര്‍ ഹുസൈന്‍ റാണ ഇങ്ങിനെ ചിന്തിക്കുമെന്നും ഈ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: