ഇടുക്കി : കാന്തല്ലൂര്‍ പെരുമലയില്‍ വെള്ളക്കെട്ടില്‍വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കാന്തല്ലൂര്‍ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകന്‍ ശരവണ ശ്രീ ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വീടിനരികിലേക്ക് പോയ കുട്ടി സമീപത്തെ വെള്ളക്കെട്ടില്‍ കളിക്കവെ അപകടത്തില്‍ പെടുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കുഴിയിലെ ചെളിയില്‍ പൂണ്ട നിലയില്‍ ശരവണനെ കണ്ടത്. ഉടന്‍തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: