തിരുവനന്തപുരം : എ ഡി ജി പി എം ആര്‍ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാര്‍ശ. ഡിജിപിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശിഷ്ട സേവാ മെഡലിനുള്ള ശുപാര്‍ശ കേന്ദ്രം നേരത്തേ തളളിയിരുന്നു.
എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ എം.ആര്‍ അജിത് കുമാറിന് ലഭിച്ചിരുന്നു.
വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപിയുടെ ശുപാര്‍ശ .നേരത്തെ എ ഡി ജി പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയതിന് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: