Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുരുഷന്മാരിലെ സുന്നത്ത് പോലെ സ്ത്രീകൾക്ക് ചേലാകർമ്മം, വിധേയരായ 23 കോടി സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതനകളെന്ന് ലോകാരോ​ഗ്യ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 10:32 am IST
in World

ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ ലോകത്തിന്റെ വിവിഘ ഭാ​ഗങ്ങളിലായി ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ട് നരകയാതന അനുഭവിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. കടുത്ത മാനസിക-ശാരീരിക ആരോ​ഗ്യ പ്രശ്നങ്ങളാണ് ലിം​ഗഛേദം ചെയ്യപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്നതെന്നും ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ലോകാരോ​ഗ്യ സംഘടനയും ഐക്യരാഷ്‌ട്ര സഭയ്‌ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോ​ഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാ കർമ്മത്തിന് വിധേയരായ സ്ത്രീകളുടെ നരകയാതനകളെ കുറിച്ച് വ്യക്തമാക്കുന്നത്.

ആർത്തവസംബന്ധമായ പ്രശ്നങ്ങൾ മുതൽ ലൈം​ഗിക വേഴ്‌ച്ചയിൽ ഏർപ്പെടുമ്പോഴുള്ള അസഹ്യമായ വേദന വരെ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ആർത്തവസംബന്ധമായ പ്രശ്നങ്ങൾ, മൂത്രാശയരോ​ഗങ്ങൾ, വേദനാജനകമായ ലൈം​ഗികബന്ധം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബിഎംസി പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുപ്പതോളം രാജ്യങ്ങളിൽനിന്ന് ശേഖരിച്ച എഴുപത്തിയഞ്ചോളം പഠനങ്ങളെ ആധാരമാക്കിയാണ് വിലയിരുത്തലിലെത്തിയത്. എഫ്ജിഎം( female genital mutilation) എന്നറിയപ്പെടുന്ന ചേലാകർമത്തിന് വിധേയരാകുന്ന പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ നിരവധിയാണെന്ന് പഠനത്തിൽ കണ്ടെത്തി.

വൈദ്യശാസ്ത്രസംബന്ധമായ കാരണങ്ങളില്ലാതെ സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയഭാ​ഗം ഭാ​ഗികമായോ പൂർണമായോ നീക്കംചെയ്യുന്ന പ്രക്രിയയാണ് എഫ്ജിഎം. ഇത് മനുഷ്യാവകാശ ലംഘനം ആണെന്ന് മാത്രമല്ല, ആജീവനാന്തം വേദനയും ആഘാതവും പകരുന്ന അവസ്ഥയാണെന്നും ആ​ഗോളതലത്തിൽ 23 കോടി സ്ത്രീകൾ ഇതുസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

എഫ്ജിഎമ്മിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ച് കുടുംബങ്ങൾക്ക് അവബോധം പകരേണ്ടതും ലിം​ഗഛേദത്തിനുശേഷം ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് പിന്തുണ നൽകേണ്ടതും പ്രധാനമാണെന്ന് ലോകാരോ​ഗ്യ സംഘടനയുടെ സെക്ഷ്യൽ&റീപ്രൊഡക്റ്റീവ് ഹെൽത്ത്& റിസർച്ച് വിഭാ​ഗം ഡയറക്ടറായ ഡോ. പാസ്കെയ്ൽ അല്ലോട്ടി പറഞ്ഞു.ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളിൽ ലിം​ഗഛേദം സാധാരണമായി നടന്നുവരുന്നുണ്ട്.പ്രസവസംബന്ധമായ സങ്കീർണതകളും ഇക്കൂട്ടരിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.

ചേലാകർമ്മത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം വർധിച്ച് വരികയാണെന്ന് യൂണിസെഫ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ത്രീകളിലെ ചേലാകർമ്മം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നുണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയിൽ മാറ്റം വരുത്തൽ അഥവാ എഫ്‍ജിഎം (ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ) എന്നാണ് ഐക്യരാഷ്‌ട്ര സഭ ചേലാകർമ്മത്തിനു നൽകിയ പേര്. അണുബാധകളും മറ്റും അടിക്കടി വരികയും സാധാരണക്കാരെ അപേക്ഷിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനത്തിലുണ്ട്.നവജാതശിശുക്കൾ മുതൽ പതിനഞ്ചു വയസ്സ് പ്രായമുള്ളവരിലാണ് എഫ്ജിഎം ചെയ്തുവരുന്നത്. ഈ പ്രക്രിയ സുരക്ഷിതമാണെന്ന വിശ്വാസത്തിൽ ആരോ​ഗ്യപ്രവർത്തകർ ചെയ്തുകൊടുക്കാൻ തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഒരുതരത്തിലുള്ള എഫ്ജിഎം പ്രക്രിയയും സുരക്ഷിതമല്ലെന്നും എല്ലാവിധവും ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറയുന്നുണ്ട്. എഫ്ജിഎം പ്രക്രിയയുടെ ഉടനടിയുള്ള ആരോ​ഗ്യപ്രശ്നങ്ങളും കാലങ്ങളോളം നീണ്ടുനിൽക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളും ലോകാരോ​ഗ്യസംഘടന എടുത്തുപറയുന്നുണ്ട്.പ്രായമായ സ്ത്രീകൾ കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ചേലാകർമ്മം ചെയ്തു കൊടുക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനമായത് കൊണ്ട് ആശുപത്രികളിൽ ഇത് ചെയ്യില്ല. ഇത് ചെയ്തവരിൽ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്- മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രാശയ അണുബാധ, വജൈനൽ ഡ‍ിസ്ചാർജ്, ബാക്ടീരിയൽ വജൈനോസിസ്, ജനനേന്ദ്രിയഭാ​ഗത്ത് ചൊറിച്ചിൽ, വേദനാജനകമായ ആർത്തവം, ആർത്തവരക്തം പുറംതള്ളുന്നതിൽ പ്രയാസം, ലൈം​ഗികബന്ധത്തിനിടെയുള്ള വേദന, പ്രസവസംബന്ധമായ സങ്കീർണതകൾ, പിൽക്കാലത്ത് ചെയ്യേണ്ടിവരുന്ന സർജറികൾ, മാനസികാരോ​ഗ്യപ്രശ്നങ്ങൾ(വിഷാദം, ഉത്ണ്ഠ, ആത്മവിശ്വാസക്കുറവ്, പിടിഎസ്ഡി) തുടങ്ങിയവയാണ്.

 

 

 

Tags: Female Genital MutilationWHOFGM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകാരോഗ്യ സംഘടന ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് ന്യൂദല്‍ഹി ഭാരതമണ്ഡപത്തില്‍ സംഘടിപ്പിച്ച രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് എന്നിവര്‍ക്കൊപ്പം
India

പരമ്പരാഗത വൈദ്യശാസ്ത്രം വഴിത്തിരിവില്‍: പ്രധാനമന്ത്രി 

World

കൊവിഡിന് ശേഷം ആയുര്‍ദൈര്‍ഘ്യത്തില്‍ 1.8 വര്‍ഷത്തിന്റെ കുറവ്: ഡബ്ല്യുഎച്ച്ഒ

Kerala

കരള്‍ രോഗികളേ….ലോകാരോഗ്യ സംഘടന പറയുന്നു… ഭക്ഷണം തന്നെയാണ് കരളിനുള്ള മരുന്ന്

World

ഡബ്ല്യു എച്ച് ഒ: അമേരിക്കയുടെ പിന്‍മാറ്റം എയ്ഡ്‌സ്, ക്ഷയരോഗ നിര്‍മ്മാര്‍ജനത്തെ പ്രതികൂലമായി ബാധിക്കും

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.