ക്വാലലംപുര്‍: ലോകകപ്പ് സ്‌ക്വാഷിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ച് ഭാരത താരങ്ങളായ വീര്‍ ചോറ്റ്രാണിയും അനാഹത് സിങ്ങും. ഫൈനലിലേക്കുള്ള മത്സരത്തില്‍ രണ്ട് ഭാരത താരങ്ങളും തോല്‍പ്പിച്ചത് ഹോങ്കോങ്ങില്‍ നിന്നുള്ളവരെയാണ്.
രണ്ടാം സീഡായി മത്സരിച്ച ചോറ്റ്രാണി ചി ഹിം വോങ്ങിനെ 3-1(11-7, 11-6, 7-11, 11-4)നാണ് കീഴടക്കിയത്. ഫൈനിലല്‍ മലേഷ്യയുടെ അമീഷന്‍രാജ് ചന്ദാരന്‍ ആണ് എതിരാളി.
17കാരിയായ അനാഹത് അഞ്ചാം സീഡ് താരമായാണ് മത്സരിച്ചത്. എട്ടാം സീഡ് താരമായി ഇറങ്ങഇയ ഹെലന്‍ ടാംഗിനെതിരെ 3-0(11-2, 11-7, 11-6) തകര്‍പ്പന്‍ ജയമാണ് നേടിയത്. ഫൈനലിലലും ഹോങ്ങോങ് താരം തന്നെയാണ് അനാഹതിന്റെ എതിരാളി. ടോബി സേയുമായാണ് മത്സരിക്കുക. ഫൈനലില്‍ ജയിക്കുന്ന വര്‍ അടുത്ത മാസം ഒമ്പത് മുതല്‍ 17 വരെ അമേരിക്കയിലെ ഷിക്കാഗോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനിറങ്ങും.












