കൊച്ചി : ഷൈനിനെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയതായി തനിക്ക് അറിവില്ലെന്ന് നടന്റെ സഹോദരൻ ജോ ജോൺ ചാക്കോ. ജാമ്യം കിട്ടുമെന്ന് കരുതി ജ്യേഷ്ഠനെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നും ജോ ജോൺ പറഞ്ഞു.
‘ ഞാൻ വിളിച്ചാൽ ചേട്ടൻ ഫോണെടുക്കാറില്ല. ചേട്ടനെ കൊണ്ടു പോയോ എന്നറിയില്ല. ഞാൻ ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.ചേട്ടനെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയിട്ടുണ്ടാകുമായിരിക്കാം. എല്ലാം നിങ്ങൾ അല്ലേ പറയുന്നത്. ചേട്ടന് ജാമ്യം കിട്ടുമെങ്കിൽ കൊണ്ടുപോകാൻ വന്നതാണ്. കിട്ടും എന്ന് പറയുന്നതും നിങ്ങളാണ്. ചേട്ടനെ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയോ എന്ന് എനിക്ക് അറിയില്ല. ഞാൻ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നെ കൊണ്ടുപോയിട്ടുണ്ട്. ഞാൻ നിന്നിട്ടുമുണ്ട് രണ്ടാഴ്ച. അത് പാലക്കാടാണ്, മനോമിത്ര എന്ന സെന്ററിൽ അന്വേഷിച്ചാൽ അറിയാം. നിങ്ങൾ ആരും ഡീ അഡിക്ഷൻ സെന്ററിൽ പോയിട്ടില്ലേ? എന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ ആണ് കൊണ്ടാക്കിയത് . ‘ ജോ ജോൺ പറഞ്ഞു.
കൊച്ചിയിലെ ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ 20,000 രൂപയുടെ ഇടപാട് നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് താനൊരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് ഇരുപതിനായിരം രൂപ കൊടുക്കുന്നതെന്നായിരുന്നു ജോയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: