Kerala

വടകരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് ബാലന്‍ മരിച്ചു

മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റില്‍ വീണെങ്കിലും കല്‍പ്പടവുകളില്‍ പിടിച്ചു നിന്നതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published by

കോഴിക്കോട്:വടകര മണിയൂര്‍ കരുവഞ്ചേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് ബാലന്‍ മരിച്ചു. കരുവഞ്ചേരിയിലെ നിവാന്‍ (5) ആണ് മരിച്ചത്. വീടിനടുത്തുളള പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം.

മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റില്‍ വീണെങ്കിലും കല്‍പ്പടവുകളില്‍ പിടിച്ചു നിന്നതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഗ്‌നി രക്ഷ സേന എത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by