കൊച്ചി : ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ഷൈനിനെ ജാമ്യത്തില്‍ വിട്ടത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നതെന്ന് നേരത്തെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എ സി പി വ്യക്തമാക്കിയിരുന്നു.
ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. സുഹൃത്തുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്. നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനാണ് എന്നാണ് പൊലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പൊലീസ് ഇക്കാര്യം ആവര്‍ത്തിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെട്ടു എന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: