ന്യൂദല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധകാലത്ത് ഇസ്രയേലില്‍ നിന്നും രക്ഷിച്ച മോദിയ്‌ക്ക് നന്ദി പറഞ്ഞ് ഹിന്ദി നടി നുസ്രത്ത് ബറൂച്ച. 2023ല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധസമയത്താണ് ഇസ്രയേലിലായിരുന്ന നുസ്രത്ത് ബറൂച്ചയെയും മറ്റ് ഇന്ത്യക്കാരെയും മോദി സര്‍ക്കാര്‍ രക്ഷിച്ചത്.
നുസ്രത്ത് ബറൂച്ചയുമായി മോദി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ
“വലിയൊരു പ്രതിസന്ധിയായിരുന്നു അത്. അതിനിടയിലും താങ്കള്‍ ഉടനെ നിങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്ക് സന്ദേശം അയച്ചത് ഏറെ ആശ്വാസമായി.”- ദല്‍ഹിയില്‍ തന്നെ കാണാന്‍ എത്തിയ നുസ്രത്ത് ബറൂച്ചയോട് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് മോദി പറഞ്ഞു. അന്ന് ഇസ്രയേലിലെ ടെല്‍ അവീവിലാണ് നുസ്രത്ത് കുടുങ്ങിയത്. തന്നെ രക്ഷിച്ചതിന് നുസ്രത്ത് മോദിയ്‌ക്ക് നന്ദി പറഞ്ഞു.
കുതിച്ചുയരുന്ന ഭാരതം ഉച്ചകോടിയില്‍ (റൈസിംഗ് ഇന്ത്യ സമ്മിറ്റ്- Rising India Summit) ആണ് നുസ്രത്ത് ബറൂച്ചയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഈ സമ്മേളനത്തില്‍ മോദിയുമായി ചെലവഴിച്ച നിമിഷങ്ങളുടെ ചിത്രങ്ങള്‍ നുസ്രത്ത് ബറൂച്ച് പങ്കുവെച്ചു. “ജീവിതത്തില്‍ ഒരിയ്‌ക്കല്‍ മാത്രം നടക്കുന്നതാണ് പ്രധാനമന്ത്രിയുമായുള്ള ഈകൂടിക്കാഴ്ച. ഇതില്‍ എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. “- നുസ്രത്ത് ബറൂച്ച സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. “താങ്കളുടെ അചഞ്ചലമായ നേതൃത്വവും താനുള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരനാമാരെ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ച് ഇന്ത്യയില്‍ എത്തിച്ച താങ്കളുടെ സത്വര നടപടികള്‍ക്കും നന്ദി”- നുസ്രത്ത് ബറൂച്ച കുറിച്ചു. ഗുജറാത്തി കൂടിയായ നുസ്രത്ത് ബറൂച്ചയുമായി മോദി ഗുജറാത്തി ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. അതിനിടെ മോദി ചില നര്‍മ്മവും കൈമാറി. ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്തു.
ആമസോണ്‍ പ്രൈമില്‍ ടെലികാസ്റ്റ് ചെയ്യുന്ന ചൊര്‍ളി 2 വില്‍ അഭിനയിച്ചുവരികയാണ് നുസ്രത്ത് ബറൂച്ച ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: