തിരുവനന്തപുരം: കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമം ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരന്മാരാക്കുന്നതാണ് നിയമമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ സഭയില്‍ കൃത്യമായ മതനിരപേക്ഷ രാഷ്‌ട്രീയനിലപാട് ഉയർത്തിയത് സിപിഐ എം എംപിമാരാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാഴ്ചക്കാരനായി . കേരളത്തിലെ എംപിയായ പ്രിയങ്കാ ഗാന്ധി വിട്ടുനിന്നു. ഇടതുപക്ഷം മുന്നോട്ട് വച്ച കാഴ്ചപ്പാട് ആണ് ശരി.
24-ാം പാർടി കോൺഗ്രസ് മധുരയിൽ ചേരുന്ന ഘട്ടത്തിലാണ് പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ തീരുമാനിച്ചത്. സിപിഐ എമ്മിന്റെ എംപിമാരെല്ലാം പാർടി കോൺഗ്രസ് പ്രതിനിധികളാണ്. എന്നാല്‍, വഖഫ് ബിൽ സഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞപ്പോള്‍ തന്നെ പാര്‍ടി നേതൃത്വം നിലപാടെടുത്ത് എംപിമാരെ പാർലമെന്റിലേക്കയച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സംഘടനാ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തീകരിച്ചു. ഞങ്ങൾക്ക് സ്ഥാനാർഥി ക്ഷാമമില്ല. ജയിക്കേണ്ടത് അനിവാര്യമാണെന്നാണ് അഭിപ്രായമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: