പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മത്സരം നടന്നു.വി എസ് പക്ഷ നേതാവായിരുന്ന പി എ ഗോകുല്‍ ദാസാണ് മത്സരിച്ചത്.അദ്ദേഹത്തിന് ഏഴ് വോട്ട് ലഭിച്ചു.
അതേസമയം,മുന്‍ എം എല്‍ എ വി.കെ ചന്ദ്രനെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ഒഴിവാക്കി. പികെ ശശി പക്ഷ നേതാവാണ് ഇദ്ദേഹം.പികെ ശശിക്കെതിരെ നടപടിയെടുത്ത ശേഷവും പാര്‍ട്ടിയില്‍ അദ്ദേഹത്തിനായി വാദിച്ച നേതാവാണ് ചന്ദ്രന്‍. തൃത്താല കേന്ദ്രീകരിച്ച് പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് വികെ ചന്ദ്രനെ നേതൃത്വം താക്കിത് ചെയ്തിരുന്നു.
ജില്ലാ കമ്മിറ്റിയില്‍ നിന്ന് 11 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയറ്റും രൂപീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. എംആര്‍ മുരളി, കെ പ്രേംകുമാര്‍ എംഎല്‍എ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടന്‍, ടി.കെ നൗഷാദ് എന്നിവരാണ് പുതിയതായി സെക്രട്ടേറിയേറ്റിലെത്തിയ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: