കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്ത് നേരിട്ട് എത്തി കാര്യങ്ങള്‍ വിശദീകരിക്കും. ഷൈനിനോട് അടുത്ത വൃത്തങ്ങള്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. പൊലീസ് അന്വേഷണവുമായും നടന് സഹകരിക്കും.
വിന്‍സിയുടെ പരാതിയില്‍ തന്റെ വിശദീകരണം അറിയിക്കാനാണ് ഷൈന്‍ ടോം ചാക്കോ ഒരുങ്ങുന്നത്. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്.
ഇ മെയില്‍ വഴി സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ കത്ത് ഷൈനിന് വന്നെന്ന് നടന്റെ കുടുംബം വെളിപ്പെടുത്തി. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യം. ഷൈന്‍ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുമെന്ന് കുടുംബവും സ്ഥിരീകരിച്ചു.
ഷൂട്ടിംഗിനിടെ ലഹരി ഉപയോഗിച്ച നടന് മോശമായി പെരുമാറിയെന്നാണ് നടി വിന്‍സി അലോഷ്യസിന്റെ പരാതി. നടി ഇക്കാര്യം പുറത്തു പറഞ്ഞത് നടന്റെ പേര് പറയാതെയായിരുന്നെങ്കിലും ഫിലിം ചേംബറിന് നല്കിയ പരാതി ചോര്‍ന്നതോടെയാണ് ഷൈന്‍ ടോം ചാക്കോയാണ് പ്രതിയെന്ന് പുറം ലോകമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: