ചോങ്ക്വിങ്ങ് (ചൈന): 2025ലെ ഫിഡെ ലോക വനിതാ ചെസ്സില്‍ കിരീടം നേടി ചൈനീസ് താരം ജൂ വെന്‍ജുന്‍. ഫൈനലില്‍ ചൈനയുടെ ആധിപത്യമായിരുന്നു. സ്വന്തം നാട്ടുകാരിയ ടാന്‍ സോംഗിയെ ആണ് ജൂ വെന്‍ജുന്‍ തോല്‍പിച്ചത്. ഫൈനലിലെ ഒമ്പത് റൗണ്ടുകളില്‍ നിന്നായി 6.5 പോയിന്‍റ് നേടിയിട്ടായിരുന്നു ജയം. രണ്ടാം ഗെയിം തോറ്റെങ്കിലും പിന്നീടുള്ള നാല് ഗെയിമുകളില്‍ തുടര്‍ച്ചയായി ജൂവെന്‍ജുന്‍ ജയിച്ചു. ഏകദേശം മൂന്ന് ലക്ഷം ഡോളര്‍ (രണ്ടരക്കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുക.
ചൈനയിലെ ചോങ്ക്വിങ്ങ് ആയിരുന്നു മത്സരവേദി. ഫൈനലില്‍ രണ്ടാം മത്സരം തോറ്റെങ്കിലും പിന്നീടുള്ള നാല് ഗെയിമുകളില്‍ തുടര്‍ച്ചയായി ജയിക്കുകയായിരുന്നു ജൂ വെന്‍ജുന്‍. 34കാരിയായ ജൂവെന്‍ജുന്‍ നേരത്തെ 2018 മുതല്‍ ലോകകിരീടം കൈവശം വെച്ചിരിക്കുകയാണ്. ഇത് അഞ്ചാമത്തെ ലോക കിരീടമാണ്. 2018(രണ്ടു തവണ), 2020,2023,2025 എന്നീ വര്‍ഷങ്ങളിലെല്ലാം ജൂവെന്‍ജുന്‍ ആയിരുന്നു കിരീടം. ലോക വനിതാ ചെസ്സില്‍ ഇത്രയധികം തവണ ഒരു വനിത ചെസ് താരം കിരീടം നേടുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക