ന്യൂദല്‍ഹി: ബഹിരാകാശരംഗത്ത് വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്‌ക്ക് ആദ്യ വന്‍ചുവടുവെയ്പായിരുന്നു ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം. ഏപ്രില്‍ 19 ശനിയാഴ്ച ആര്യഭട്ടയുടെ വിക്ഷേപിച്ചിട്ട് 50 വർഷം തികയുന്നു. 1975 ഏപ്രില്‍ 19നാണ് ഇന്ത്യ ആര്യഭട്ട വിക്ഷേപിച്ചത്.
അഞ്ചാംനൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനും മാതമാറ്റിക്സ് വിദഗ്ധനുമായ ആര്യഭടന്റെ ഓര്‍മ്മയ്‌ക്കാണ് ഈ ഉപഗ്രഹത്തിന് ആര്യഭട്ട എന്ന പേര് നല്‍കിയത്. ആര്യഭട്ടയുടെ വിക്ഷേപണ വിജയത്തിന് ശേഷം ആര്യഭട്ടയുടെ ചിത്രം പ്രിന്‍റ് ചെയ്ത പ്രത്യേകം രണ്ട് രൂപ നോട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

2035ല്‍ സ്വന്തമായ സ്പേസ് സ്റ്റേഷനും (ബഹിരാകാശ നിലയം) 2040ല്‍ ചന്ദ്രനിലേക്ക് മനുഷ്യനേയും അയയ്‌ക്കാനിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രസംഭവമായിരുന്നു ആര്യഭട്ടയുടെ വിക്ഷേപണം. അന്നും ഇന്ത്യയ്‌ക്ക് ഈ വലിയ ബഹിരാകാശ ചുവടുവെയ്പിന് താങ്ങായത് റഷ്യയാണെന്നറിയുക.
ഐ.എസ്.ആർ.ഒ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയനാണ് വിക്ഷേപിച്ചത്. ആര്യഭട്ട പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി. ആര്യഭട്ട വിക്ഷേപണത്തിന്റെ സുവർണ്ണജൂബിലി വിപുലമായ ആഘോങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടാകും. ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്‍ററില്‍ അന്ന് ക്വിസ് മത്സരവും പ്രത്യേക പ്രഭാഷണവും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: