Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതികളുടെ അമ്മയും മകനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 10:37 am IST
in Editorial

നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിന്റെ മുന്‍പ്രസിഡന്റുമാരായ സോണിയയേയും രാഹുലിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്‌ക്കുന്നതിനു വേണ്ടി ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയുള്ള എജിഎല്‍ കമ്പനിയുടെ കോടാനുകോടികള്‍ വിലമതിക്കുന്ന സ്വത്ത് യങ് ഇന്ത്യന്‍ എന്ന ഒരു കടലാസ് കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് കേസ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയക്കും, ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുലിനും പുറമേ കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോദയും സുമന്‍ ദുബെയും പ്രതികളാണ്. കേസില്‍ പ്രതികളായിരുന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ ഖജാന്‍ജി മോത്തിലാല്‍ വോറയും, കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസും മരിച്ചുപോയി. ന്യൂദല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസുകളില്‍ ഒന്നായ നാഷണല്‍ ഹെറാള്‍ഡ് കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിച്ചിരിക്കുമ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കി വ്യക്തമായ തെളിവുകളോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജനശ്രദ്ധ തിരിക്കാനാണ് എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കണ്ണടച്ചിരുട്ടാക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഇഡി ഓഫീസുകളിലേക്ക് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സോണിയാ കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനാണ്. മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമൊക്കെയാണല്ലോ തീവ്ര പ്രതിഷേധക്കാര്‍.

നാഷണല്‍ ഹെറാള്‍ഡ് കേസ് ഒരു സുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. സോണിയാ കുടുംബത്തിന് മുതല്‍ക്കൂട്ടാന്‍ 5000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. മന്‍മോഹന്‍ സിങ്ങിനെ പാവ പ്രധാനമന്ത്രിയാക്കി സോണിയ രാജ്യം ഭരിക്കുമ്പോഴാണ് ഈ അഴിമതി അരങ്ങേറിയത്. അതിനകം അടച്ചുപൂട്ടിയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഹരികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് 90 കോടി രൂപ നല്‍കിയെന്ന് വരുത്തി സ്വന്തമാക്കുകയാണ് സോണിയയും കൂട്ടരും ചെയ്തത്. തീര്‍ത്തും നിയമവിരുദ്ധമായ ഈ നടപടിയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും വിജയിച്ചില്ല. ഒടുവില്‍ ജാമ്യമെടുത്ത്, ഒന്നും സംഭവിക്കാത്തതുപോലെ നടക്കുകയായിരുന്നു സോണിയയും രാഹുലും.

അഴിമതിയിലൂടെ സ്വന്തമാക്കിയ യങ് ഇന്ത്യന്‍ കമ്പനിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടാന്‍ നടപടിയെടുത്തതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ സോണിയ പൊട്ടിത്തെറിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചത്. താനും മകനും നിരപരാധിയാണെന്നും, അന്വേഷണ ഏജന്‍സി രാഷ്‌ട്രീയമായി വേട്ടയാടുകയാണെന്നും വരുത്തിത്തീര്‍ക്കാനാണ് സോണിയയുടെ ഈ നാടകമെന്ന് അവരെ അറിയാവുന്നവര്‍ക്കൊക്കെ മനസ്സിലാവും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചതു കൊണ്ടോ പൊട്ടിക്കരഞ്ഞതുകൊണ്ടോ അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സോണിയയും കൂട്ടുപ്രതികളും കരുതേണ്ട. ഇത്തരം ഭീഷണികളും കപടനാടകങ്ങളും ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്കു മുന്നില്‍ വിലപ്പോവില്ല. അഴിമതി കേസുകളില്‍ നിയമം അതിന്റെ വഴിക്ക് പോകും. അഴിമതികള്‍ നടത്താന്‍ സോണിയക്കും മക്കള്‍ക്കും നിയമപരിരക്ഷയുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടാവാം. അത് അവരുടെ കാര്യം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാവില്ല.

പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെയെല്ലാം പ്രഥമ സ്രോതസ്സ് സോണിയയായിരുന്നു. അധികാരത്തിന്റെ ബലത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന അഴിമതികളുടെ പങ്ക് സോണിയാ കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടര്‍ രാജ്യത്തെത്തന്നെ കൊള്ളയടിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മാവിലേക്ക് കാര്‍ക്കിച്ചുതുപ്പിയ നാഷണല്‍ ഹെറാള്‍ഡ് അഴിമതി. ഈ കേസിലെ പ്രതികള്‍ ശിക്ഷിപ്പെടേണ്ടത് നിയമത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെയും ആവശ്യമാണ്. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.

Tags: Rahul GandhiSonia GandhiNational Herald corruption case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

India

രാഹുൽ പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു ; ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.