ന്യൂദല്‍ഹി: 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലെ ദേശീയ റിക്കാര്‍ഡ് താരം അവിനാഷ് സാബ്ലെ ഡയമണ്ട് ലീഗില്‍ മത്സരിക്കും. 26ന് ചൈനയിലെ ഷിയാമെനില്‍ നടക്കുന്ന ലീഗില്‍ ടോപ് ക്ലാസ് ഫീല്‍ഡിലാകും സാബ്ലെ മത്സരിക്കുക. ഓളിംപിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ മൊറോക്കോയുടെ സുഫിയാന് എല്‍ ബക്കലി ആണ് സാബ്ലെയ്ക്ക് ഒപ്പം മത്സരിക്കുന്നത്. കൂടാതെ പാരിസ് ഒളിംപിക്സില്‍ വെങ്കലം നേടിയ കെനിയയുടെ അബ്രഹാം കിവിവോട്ട് എന്നിവരും മത്സരിക്കാനുണ്ടാകും.
കഴിഞ്ഞ സപ്തംബറിലെ ഡയമണ്ട് ലീഗ് ഫൈനലിന് ശേഷം ആദ്യമായാണ് സാബ്ലെ മത്സര രംഗത്തിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലില്‍ 17.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സാബ്ലെ ഒമ്പതാം സ്ഥാനക്കാരനാകുകയായിരുന്നു. ഇക്കൊല്ലം സപ്തംബറില്‍ ടോക്കിയോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും സാബ്ലെ യോഗ്യത നേടിയിട്ടുണ്ട്.
21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കുന്ന ഫെഡറേഷന് കപ്പ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സാബ്ലെ ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: