ചെന്നൈ: ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് എഐഎഡിഎംകെയ്‌ക്കെതിരെ കലിതുള്ളി സ്റ്റാലിനും കനിമൊഴിയും. ഇഡി റെയ്ഡ് ഭയന്നാണ് ബിജെപിയുമായി എഐഎഡിഎംകെ സഖ്യമുണ്ടാക്കിയതെന്ന് കനിമൊഴിയും സ്റ്റാലിനും ആരോപിച്ചു.
അതേ സമയം എഐഎഡിഎംകെ-ബിജെപി സഖ്യത്തില്‍ സ്റ്റാലിനും കൂട്ടരും ഭയന്നിരിക്കുകയാണെന്നാണ് രാഷ്‌ട്രീയനിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഡിഎംകെ ജയിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അമിത് ഷാ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയത്. ഇതോടെ സ്റ്റാലിനും കനിമൊഴിയും അസ്വസ്ഥരാണ്.
ഇഡി റെയ്ഡ് ഭയന്നാണ് ബിജെപിയുമായി എടപ്പാടി പളനിസ്വാമി സഖ്യമുണ്ടാക്കിയതെന്ന ആരോപണമുയര്‍ത്തി ഈ സഖ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് സ്റ്റാലിനും കനിമൊഴിയും. പക്ഷെ ഇതില്‍ കൂസാതെ മുന്നേറുകയാണ് ബിജെപി. അണ്ണാമലൈയെ അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റി എഐഎഡിഎംകെയുമായി ഒന്നിച്ചുപോകാന്‍ കഴിയുന്ന നൈനാര്‍ നാഗേന്ദ്രനെയാണ് അമിത് ഷാ പുതിയ തമിഴ്നാട് ബിജെപി അധ്യക്ഷനാക്കിയത്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമായും നേതാക്കളുമായും അടുത്ത ബന്ധമുള്ള നേതാവും കൂടിയാണ് നൈനാര്‍ നാഗേന്ദ്രന്‍. ബിജെപിയും എഐഎഡിഎംകെയും ചേര്‍ന്നുള്ള എന്‍ഡിഎ ഒരൊറ്റ ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്- 2026ല്‍ ഡിഎംകെയെ തമിഴ്നാട്ടില്‍ അധികാരത്തില്‍ നിന്നും തൂത്തെറിയുക. ഇതോടെ ശക്തമായ എന്‍ഡിഎയെ ഏത് വിധേനെയും ദുര്‍ബലമാക്കാനുള്ള ശ്രമത്തിലാണ് സ്റ്റാലിനും കനിമൊഴിയും മറ്റ് ബിജെപി വിരുദ്ധ പാര്‍ട്ടികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: