പത്തനംതിട്ട : കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജില്‍ ഗവിയിലേക്ക് പോയ 38 അംഗ സംഘം ബസ് കേടായി വനമേഖലയില്‍ കുടുങ്ങി. കൊല്ലം ചടയമംഗലത്ത് നിന്നുമുളളവരാണ് മൂഴിയാര്‍ വനത്തില്‍ കുടുങ്ങിയത്. വിവാദമായതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ മൂഴിയാറില്‍ എത്തിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് തകരാറിലായത്. രാവിലെ പതിനൊന്നരയോടെ മൂഴിയാറിലെ വനമേഖലയില്‍ ആണ് യാത്രക്കാര്‍ കുടുങ്ങിയത്.
യാത്രക്കാരെ തിരികെയെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി. കുമളിയില്‍ നിന്ന് വന്ന ട്രിപ്പ് ബ സില്‍ യാത്രക്കാരെ മൂഴിയാറില്‍ എത്തിച്ചു. 38 യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസി ഭക്ഷണവും വെള്ളവും ലഭ്യമാക്കി. ഇവരെ തിരികെ ചടയമംഗലത്ത് എത്തിക്കാനാണ് ആലോചന. യാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ടിക്കറ്റ് പണം തിരികെ നല്‍കും. സിഎംഡിയുടെ അനുമതിക്ക് ശേഷം ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: