Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുനമ്പത്തുകാര്‍ക്ക് നീതി ഉറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 11:30 am IST
in Editorial

പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുകയും, കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതിനുശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു നടത്തിയ കേരള സന്ദര്‍ശനം മുനമ്പം നിവാസികളുടെ ആശങ്കകള്‍ പരിഹരിച്ചിരിക്കുകയാണ്. വഖഫ് നിയമ ഭേദഗതിയെ നഖശിഖാന്തം എതിര്‍ത്ത കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഇതു സംബന്ധിച്ച ബില്ല് പാര്‍ലമെന്റില്‍ പാസാകുമെന്ന് ഉറപ്പായതോടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തിയത്. ഇപ്പോഴത്തെ ഭേദഗതികൊണ്ട് മുനമ്പത്തുകാര്‍ക്ക് പ്രയോജനമൊന്നും ഉണ്ടാവില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പ്രചരിപ്പിച്ചത്. സ്വത്ത് അന്യാധീനപ്പെടുന്ന മുനമ്പത്തെ 600 ലേറെ കുടുംബങ്ങള്‍ക്ക് ഈ നിയമ ഭേദഗതി കൊണ്ട് പ്രയോജനമൊന്നും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ കുപ്രചാരണം നടത്തിയത്. കിരണ്‍ റിജിജു നടത്തിയ വാര്‍ത്താ സമ്മേളനത്തിലും, മുനമ്പത്ത് നടത്തിയ സന്ദര്‍ശനത്തിലും ഈ കുപ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയുണ്ടായി.

പുതിയ വഖഫ് ഭേദഗതി നിയമം മുനമ്പത്തിനും ബാധകമാണെന്നും, രാജ്യത്തൊരിടത്തും ഇനി മുനമ്പം ആവര്‍ത്തിക്കില്ലെന്നും കിരണ്‍ റിജിജു ആധികാരികമായിത്തന്നെ വ്യക്തമാക്കുകയുണ്ടായി. മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. വഖഫ് നിയമ ഭേദഗതി മുസ്ലിങ്ങളെ ലക്ഷ്യംവച്ചുള്ളതല്ലെന്നും, ചരിത്രപരമായ തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. ഭാവിയില്‍ ഏതൊരു ഭൂമിയും ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായിരിക്കുകയാണ്. ഇതുതന്നെയാണ് ഇപ്പോഴത്തെ നിയമ ഭേദഗതിയുടെ ചരിത്രപരമായ പ്രാധാന്യവും.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു മുനമ്പം നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. ഇതുതന്നെയാണ് മുനമ്പത്തെത്തി പറഞ്ഞിട്ടുള്ളതും. ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ യാതൊരു വൈരുദ്ധ്യവും ഇല്ല. ഇതുവരെ പരാതിയുമായി കോടതിയെ സമീപിക്കാന്‍ മുനമ്പത്തുകാര്‍ക്ക് കഴിയില്ലായിരുന്നു. നിലവിലുള്ള വഖഫ് നിയമ പ്രകാരം ഇതിനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതാണല്ലോ. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇതനുസരിച്ച് വഖഫ് ബോര്‍ഡിനും ട്രിബ്യൂണലിനുമപ്പുറം പരാതിക്കാര്‍ക്ക് കോടതിയെ സമീപിച്ച് പരിഹാരം തേടാം. ഈ സാധ്യത മറച്ചുപിടിപ്പിച്ചുകൊണ്ട് കുപ്രചാരണം തുടരുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. നടപടിക്രമങ്ങള്‍ പാലിക്കാതെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഇക്കൂട്ടര്‍ പറയുന്നതിലെ കാപട്യം മുനമ്പത്തുകാര്‍ക്ക് ബോധ്യമായിട്ടുണ്ട്.

ഭരണഘടനയെ നോക്കുകുത്തിയാക്കി നിര്‍ത്തി വര്‍ഗീയ പ്രീണനത്തിനായി കേന്ദ്രത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമ നിര്‍മ്മാണം നടത്തിയതാണ് മുനമ്പത്തുകാരുടെ സ്വത്ത് അന്യാധീനപ്പെടാന്‍ കാരണം. ഈ തെറ്റാണ് മോദി സര്‍ക്കാര്‍ തിരുത്തിയിട്ടുള്ളത്. ഇതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും നിലയുറപ്പിച്ചവര്‍ മുനമ്പത്തെ 600 ലേറെ കുടുംബങ്ങളെ പിന്നില്‍നിന്ന് കുത്തുകയാണ് ചെയ്തത്. ഇവര്‍ക്ക് ഭൂമി തിരിച്ചുകിട്ടരുതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. മുസ്ലിം വോട്ട് ബാങ്കിന്റെ പിന്തുണ ലഭിക്കണമെങ്കില്‍ ഇങ്ങനെ സംഭവിക്കണമെന്ന് സിപിഎമ്മും പിണറായി സര്‍ക്കാരും കരുതുന്നു. വഖഫ് നിമയ ഭേദഗതി മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കില്ലെന്ന് പറയുന്നവരാണ് അവരെ കബളിപ്പിക്കാന്‍ ഒരു കമ്മീഷനെ വച്ചതെന്ന് മറക്കരുത്.

വഖഫ് നിയമ ഭേദഗതിയിലൂടെ മുനമ്പത്തുകാര്‍ക്ക് സ്വത്ത് തിരിച്ചുകിട്ടിയാല്‍ ക്രൈസ്തവരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. മുനമ്പത്തുകാരുടേത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നിട്ടും അവരുടെ വോട്ട് വാങ്ങി ജയിച്ച ഹൈബി ഈഡനെപ്പോലുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വലിയ വഞ്ചനയാണ് കാണിച്ചത്. ഈ വഞ്ചന മുനമ്പത്തുകാര്‍ തിരിച്ചറിയുന്നതിലെ വെപ്രാളമാണ് കോണ്‍ഗ്രസിന്. മതന്യൂനപക്ഷങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി ഇനിയും മുനമ്പം നിവാസികളെ വഞ്ചിക്കാമെന്ന് സിപിഎമ്മും കോണ്‍ഗ്രസും കരുതരുത്.

Tags: Kiran RijijuMunambam residentsJustice guaranteed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

Kerala

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.