ന്യൂദല്‍ഹി: തലസ്ഥാനത്തെ നാഷണല്‍ ഡിഫന്‍സ് കോളജ്, മുംബൈയിലെ ചബാദ് ഹൗസ്, ശിവസേന ആസ്ഥാനം, സിദ്ധിവിനായക ക്ഷേത്രം, സൈനിക കന്റോണ്മെന്റുകള് എന്നിങ്ങനെ പ്രധാനപ്പെട്ട 12 ഇടങ്ങളില്‍ സര്‍വേ നടത്തി വീഡിയോ റിക്കാര്‍ഡ് ചെയ്തതായി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന് റാണ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഇവിടങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്യന്‍ വണ്‍ റ്റു വണ്‍ സ്ലീപ്പര്‍ സെല്‍ സ്ട്രാറ്റജിയാണ് ഉപയോഗിച്ചത്. തന്നിലേക്കുള്ള വഴി അടയ്ക്കുന്നതിനായി ഭീകരര്‍ ഒറ്റതിരിഞ്ഞ് പ്രവര്‍ത്തിക്കുന്നുവെന്ന് റാണ ഉറപ്പാക്കിയിരുന്നു. ഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഭീകരര്‍ക്ക് ഉപകരണങ്ങളും പണവും എത്തിച്ചു നല്കി. ഡേവിഡ് ഹെഡ്ലിക്ക് പുറമെ ഐഎസ്ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മറ്റ് ഭീകരര്‍ക്കും ഇയാള്‍ ധനസഹായം നല്‍കിയതായി വെളിപ്പെടുത്തി.
മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍, ഡി എന്നറിയപ്പെടുന്ന വ്യക്തി, അബു അനസ് എന്നിങ്ങനെ ആക്രമണവുമായി ബന്ധപ്പെട്ടവരുടെ രേഖചിത്രം തയാറാക്കുകയാണെന്ന് എന്‍ഐഎ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷം റാണയും ഹെഡ്ലിയുമുള്പ്പെടെയുള്ളവര് കോഡ് ഭാഷ ഉപയോഗിക്കാന്‍ തുടങ്ങി. ഭാരതത്തിലും ഡെന്മാര്ക്കിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെ എംഎംപി പ്രൊജക്ട് എന്നാണ് അവര്‍ പരാമര്‍ശിച്ചിരുന്നത്. ൃമംമെ1@വീാേമശഹ.രീാ ഉള്‍പ്പെടെ 13 ഐഡികളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയും അന്വേഷണത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: