ജഗതി: വീട്ട് കരം വാങ്ങുന്നതു പോലെ മാലിന്യം നീക്കം ചെയ്യാനും നഗരസഭയ്‌ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജഗതിയില്‍ ചേര്‍ന്ന ജനസദസ്സ്. മാലിന്യം വീടുകള്‍ക്ക് മുന്നില്‍ വലിച്ചെറിയുന്നു. നഗരസഭയോട് പരാതിപ്പെട്ടപ്പോള്‍ ക്യാമറ വച്ച് ആളെ കണ്ടു പിടിച്ചാല്‍ നടപടിയെടുക്കാമെന്നായിരുന്നു മറുപടി.
ഹരിത കര്‍മസേന പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നില്ല. ബിജെപി കൗണ്‍സിലര്‍മാരുള്ള വാര്‍ഡുകളില്‍ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കാന്‍ പോകേണ്ടെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അഭിപ്രായം ഉയര്‍ന്നു. മാലിന്യ നിര്‍മാജന പദ്ധതി വാര്‍ഡില്‍ പുന സ്ഥാപിക്കണം.
റോഡുകള്‍ ടാര്‍ ചെയ്തതോടെ നിരവധി അപകടങ്ങളാണ് ജംഗ്ഷനുകളില്‍ നടക്കുന്നത്. അതിനാല്‍ സ്പീഡ് ബ്രേക്കുകള്‍ നിര്‍മിച്ച് വാഹനങ്ങളുടെ വേഗം കുറയ്‌ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജനസദസ്സില്‍ ആവശ്യപ്പെട്ടു.
രാത്രികാലങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും വന്നു പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തങ്ങാനായി കെട്ടിടം നിര്‍മിക്കണമെന്നും ജനസഭിയില്‍ പങ്കെടുത്ത വനിതകള്‍ ആവശ്യപ്പെട്ടു.ട്രയിനേജുകള്‍ അടഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു. അതിന് പരിഹാരം ഉണ്ടാക്കണമെന്നും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജാ മധു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കരമന അജിത്, ജന്മഭൂമി ചീഫ് സബ്എഡിറ്റര്‍ ആര്‍.പ്രദീപ്, ആറന്നൂര്‍ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: