തൃക്കണ്ണാപുരം: രോഗങ്ങള്‍ വന്ന് ആശുപത്രി അന്വേഷിച്ച് നടക്കുന്നതിനു പകരം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തൃക്കണ്ണാപുരം ജനസദസ്സില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിരവധി പുറമ്പോക്ക് വസ്തുക്കള്‍ വാര്‍ഡിലുണ്ട്. അവ കണ്ടുപിടിച്ച് കളി സ്ഥലങ്ങള്‍ ആക്കണം.
കുളങ്ങള്‍ നവീകരിച്ച് സ്വീമ്മിംഗ് പൂളുകള്‍ ആക്കണം. തിരക്കേറിയ തിരുമല ജംഗ്ഷനില്‍ വാഹന പാര്‍ക്കിംഗിന് മള്‍ട്ട ലെവര്‍ പാര്‍ക്കിംഗ് സംവിധാനം സ്ഥാപിക്കണം. ഓടകള്‍ നിറയെ മാലന്യമാണ്. രാത്രികാലങ്ങളില്‍ ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നു. ഇതോടെ മഴക്കാലങ്ങളില്‍ ഓടകളില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ് വീടുകളിലേക്ക് ഒഴുകുന്നു.തൃക്കണ്ണാപുരം പാലത്തില്‍ നിറയെ മാലിന്യം നിക്ഷേപിക്കുന്നു. ഇത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷമി പി.എസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, എബിവിപി സംസ്ഥാന പ്രസിഡന്റ് വൈശാഖ്‌സദാശിവന്‍, സുകുമാരന്‍ നായര്‍, അഡ്വ. സുധികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: