തിരുവനന്തപുരം: മണക്കാട് ട്രാഫിക് ഐലന്റ് നവീകരിച്ച് പട്ടം താണുപിള്ള മെമ്മോറിയല്‍ പാര്‍ക്ക് നിര്‍മ്മിക്കണമെന്ന് ജന സദസില്‍ ആവശ്യമുയര്‍ന്നു. മൂന്ന് വാര്‍ഡുകളുടെ സംഗമ സ്ഥലമായ ട്രാഫിക് ഐലന്റ് മത്സ്യ-മാംസ കച്ചവട സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. അവയുടെ അവശിഷ്ടങ്ങള്‍ കാരണം സ്ഥലത്ത് വലിയ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. വഴിയാത്രക്കാര്‍ക്ക് മൂക്കുപൊത്തി പോകേണ്ട സ്ഥിതിയാണ്.
വാര്‍ഡിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ സംവിധാനമുണ്ടാകണമെന്നും ഡ്രെയിനേജ് സംവിധാനം ഏര്‍പെടുത്തണം ശ്രീവരാഹം കുളം നവീകരിച്ച് മനോഹരമാക്കണമെന്നും അഭിപ്രായമുയര്‍ന്നു. വള്ളംകളി പുനരാരംഭിക്കണം, മാലിന്യ പ്രശ്‌നം പരിഹരിക്കണം, ലഹരിമാഫിയയെ ചെറുക്കാന്‍ നടപടി വേണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ജനസദസില്‍ ഉയര്‍ന്ന് വന്നത്.
ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശ്രീവരാഹം വാര്‍ഡില്‍ നടന്ന ജനസദസ്സ് പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ധനും സുവര്‍ണജൂബിലി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനറുമായ ഡോ. സി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ ആര്‍.മിനി അധ്യക്ഷയായ ചടങ്ങില്‍ നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് കെ.മഹേശ്വരന്‍ നായര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: