കൊച്ചി: വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി നിലവിലായ പശ്ചാത്തലത്തില്‍ മുനമ്പം ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
12 പേരെയാണ് കൂടിക്കാഴ്ചയ്‌ക്കു ക്ഷണിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുനമ്പത്തെത്തിയപ്പോള്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നന്ദി അറിയിക്കാന്‍ അവസരം വേണമെന്ന് ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്‌ക്ക് അവസരമൊരുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പുനല്കി.
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കാണാന്‍ മുനമ്പത്തെ ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചത്. കൂടിക്കാഴ്ചയ്‌ക്കുള്ള തീയതി പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: