വിശദവിവരങ്ങള്‍ www.fddiindia.com ല്‍
ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (എഐഎസ്ടി) മേയ് 11 ന്
ഏപ്രില്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
പ്രവേശനം ബിഡെസ്, എംഡെസ്, ബിബിഎ, എംബിഎ കോഴ്‌സുകളില്‍
പാദരക്ഷ, തുകല്‍ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന, നിര്‍മാണം, വിപണനം മുതലായ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (എഫ്ഡിഡിഐ) മികച്ച അവസരം. ഗുണമേന്മയോടുകൂടിയ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. വിവിധ കാമ്പസുകളിലായി 2025-26 വര്‍ഷം അണ്ടര്‍ ഗ്രാഡുവേറ്റ് (യുജി) കോഴ്‌സുകളില്‍ 1880 സീറ്റുകളും പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) കോഴ്‌സുകളില്‍ 510 സീറ്റുകളുമാണുള്ളത്. ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റിലൂടെയാണ് (എഐഎസ്ടി-2025) പ്രവേശനം. വിശദവിവരങ്ങള്‍ www.fddiindia.com ല്‍ ലഭിക്കും.
കോഴ്‌സുകള്‍: ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), സ്‌പെഷ്യലൈസേഷനുകള്‍- ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍ (എഫ്ഡിപി), ഫാഷന്‍ ഡിസൈന്‍ (എഫ്ഡി), ലതര്‍- ലൈഫ്‌സ്‌റ്റൈല്‍ ആന്റ് പ്രോഡക്ട് ഡിസൈന്‍ (എല്‍എല്‍പിഡി); ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ)- സ്‌പെഷ്യലൈസേഷന്‍- റീട്ടെയില്‍ ആന്റ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ് (ആര്‍എഫ്എം).
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്)-സ്‌പെഷ്യലൈസേഷനുകള്‍-എഫ്ഡിപി, എഫ്ഡി; മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ), സ്‌പെഷ്യലൈസേഷന്‍ (ആര്‍എഫ്എം).
എഫ്ഡിഡിയുടെ 12 കാമ്പസുകളിലായാണ് കോഴ്‌സുകള്‍ നടത്തുന്നത്. കാമ്പസുകളും കോഴ്‌സുകളും സീറ്റുകളും വെബ്‌സൈറ്റിലുണ്ട്.
പ്രവേശന യോഗ്യത: ബിഡെസ്, ബിബിഎ കോഴ്‌സുകള്‍ക്ക് ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്‌സര അംഗീകൃത ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി 2025 ജൂലൈ ഒന്നിന് 25 വയസ്.
എംഡെസ്, എംബിഎ പ്രോഗ്രാമുകള്‍ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല.
സെലക്ഷന്‍ ടെസ്റ്റ്: 2025 ലെ ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (എഐഎസ്ടി) മേയ് 11 ന് വിവിധ കേന്ദ്രങ്ങളിലായി നടത്തും. കേരളത്തില്‍ കൊച്ചി പരീക്ഷാ കേന്ദ്രമാണ്. ബാച്ചിലേഴ്‌സ് പ്രോഗ്രാമുകള്‍ക്കും മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കും പ്രത്യേകം ടെസ്റ്റുകളാണ്. ഇംഗ്ലീഷ്/ഹിന്ദി ഭാഷകൡലാണ് ചോദ്യപേപ്പര്‍.
ബിഡെസ്, ബിബിഎ പ്രോഗ്രാമുകളിലേക്കുള്ള ടെസ്റ്റില്‍ അനലിറ്റിക്കല്‍ എബിലിറ്റി, ബിസിനസ് ആപ്ടിട്യൂഡ്, ഡിസൈന്‍ ആപ്ടിട്യൂഡ്, പൊതുവിജ്ഞാനം, കോംപ്രിഹെന്‍ഷന്‍, ഗ്രാമര്‍ യൂസേജ് അടക്കമുള്ള വിഷയങ്ങളില്‍ 150 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിനാണിത്.
എംഡെസ്, എംബിഎ പ്രോഗ്രാമുകളിലേക്കുള്ള ടെസ്റ്റില്‍ അനലിറ്റിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ ആന്റ് ഗ്രാമര്‍, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, മാനേജ്‌മെന്റ് ആപ്ടിട്യൂഡ്, ഡിസൈന്‍ ആപ്ടിട്യൂഡ് എന്നിവയില്‍ 175 ചോദ്യങ്ങള്‍. 200 മാര്‍ക്കിന്. മെരിറ്റ് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ കൗണ്‍സലിങ്ജൂണ്‍/ജൂലൈ മാസത്തിലുണ്ടാവും. കോഴ്‌സുകള്‍ ജൂലൈ അവസാനവാരം തുടങ്ങും.
അപേക്ഷ: എഐഎസ്ടി-2025 ല്‍ പങ്കെടുക്കുന്നതിന് ഏപ്രില്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 600 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 300 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
കോഴ്‌സ് ഫീസ്: ബിഡെസ്- മൊത്തം 9,42,600 രൂപ; ബിബിഎ- 582600 രൂപ; മാസ്‌റ്റേഴ്‌സ് അടക്കം എല്ലാ കോഴ്‌സുകളുടെയും ഫീസ് നിരക്കുകള്‍, സെക്യൂരിറ്റി ഡിപ്പോസിറ്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും. എസ്‌സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ 10 ശതമാനം ഇളവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: