കോഴിക്കോട്:ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഏര്‍പ്പെടുത്തിയ സുപ്രീകോടതി വിധിയില്‍ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.രാഷ്ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അടിവേരുകള്‍ക്ക് ദോഷം സംഭവിക്കുന്ന വിധിയാണുണ്ടായത്. അസംബ്ലികള്‍ പാസാക്കിയാല്‍ അംഗീകരിക്കണോ എന്ന് പരിശോധിക്കണം. അസംബ്ലി ഒന്നിച്ച് നിന്ന് പ്രത്യേക അധികാരം വേണം എന്ന് ആവശ്യപ്പെട്ടാല്‍ അംഗീകരിക്കാന്‍ കഴിയില്ല- ശ്രീധരന്‍പിള്ള പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടത് ലക്ഷ്മണ രേഖകള്‍ ലംഘിക്കാതെയാണ് . നിശബ്ദത പാലിക്കാന്‍ രാഷ്ട്രപതിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: