തിരുവനന്തപുരം: ഈയിടെ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന് ചോദിച്ച് സിനിമാമേഖല മുഴുവന്‍ ലഹരിമുക്തമാണെന്ന് വാദിക്കാന്‍ ശ്രമിച്ച ദിലീഷ് പോത്തന്റെ വാദം പൊളി്യുകയാണ്. പുതിയ പുതിയ ലഹരിമരുന്ന് ആരോപണക്കേസുകള്‍ ഈ പ്രസ്താവനയ്‌ക്ക് ശേഷം പുറത്തുവരികയാണ്.
അതില്‍ ഒന്നാണ് വിന്‍സി അലോഷ്യസ് എന്ന നടി ഉന്നയിച്ച ആരോപണം. ഒന്നിച്ച് അഭിനയിച്ച കേന്ദ്രകഥാപാത്രമായിരുന്ന നടന്‍ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നാണ് വിന്‍സി അലോഷ്യസ് പരാതിപ്പെട്ടത്. ഇനി ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യില്ല എന്ന നിലപാടും വിന്‍സി അലോഷ്യസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം വിന്‍സി അലോഷ്യസിന് സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന പരാതി ഉയരുകയാണ്.
ഇപ്പോള്‍ വിന്‍സി അലോഷ്യസിന്റെ പരാതി അമ്മ സംഘടന ചര്‍ച്ച ചെയ്തിട്ടുണ്ട്. നേരിട്ട് വിന്‍സി പരാതി നല്‍കിയാല്‍ ആ നടനെതിരെ നടപടി എടുക്കാമെന്നും അമ്മ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ വിന്‍സി ഇതുവരെ പരാതി നല്‍കിയിട്ടില്ല.
എന്നാല്‍ സിനിമയില്‍ ക്രമാതീതമായ ലഹരി ഉപയോഗം ഇല്ലെന്ന് സ്ഥാപിക്കാനാണ് താന്‍ അന്ന് പൊലീസ് അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന ചോദ്യം ഉയര്‍ത്തിയതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.അന്ന് ആവേശം, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാന്‍ രഞ്ജിത് ഗോപിനാഥന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സിനിമക്കാര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സിനിമക്കാരെ രക്ഷിക്കാന്‍ ദിലീപ് പോത്തന്‍ പ്രസ്താവനയുമായി ഇറങ്ങിയത്. “ആ അറസ്റ്റിലായവരില്‍ ഡോക്ടര്‍മാരും ബിസിനസുകാരും തുടങ്ങി പല പ്രൊഫഷനില്‍ ഉള്ള ആളുകളും ഉണ്ട്. സിനിമയിലും ലഹരി ഉപയോഗിക്കുന്നവരുണ്ടാകും. കാരണം സിനിമയില്‍ ഉള്ളവരും ഈ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയല്ലേ. സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ സിനിമയിലും അതുണ്ടാകും. അല്ലാതെ സിനിമയില്‍ ക്രമാതീതമായ ലഹരി ഉപയോഗം ഇല്ല.” – ഇതായിരുന്നു ദിലീഷ് പോത്തന്റെ പ്രസ്താവന.
എന്നാല്‍ സിനിമാമേഖലയില്‍ ലഹരിയുടെ ഉപയോഗമേ നടക്കുന്നില്ലെന്ന് സ്ഥാപിക്കാനാണ് ഈ പ്രസ്താവനയിലൂടെ ദിലീഷ് പോത്തന്‍ ശ്രമിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മലയാള സിനിമയിലെ ഏത് ലോബിയെ രക്ഷിക്കാനാണ് ദിലീഷ് പോത്തന്‍ ഇത്തരമൊരു പ്രസ്താവന ഇറക്കിയത് എന്ന രീതിയില്‍ അന്നേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായിരുന്നു. രേഖ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: