അമ്പലപ്പുഴ: കരാട്ടെയില്‍ സ്വര്‍ണത്തിളക്കവുമായി വിദ്യാര്‍ത്ഥിനി. അമ്പലപ്പുഴ കോമന കൃഷ്ണപുരം വീട്ടില്‍ പ്രതീഷ്, രാഖി ദമ്പതികളുടെ മകള്‍ പാര്‍വതി.ആര്‍.പ്രതീഷാണ് കരാട്ടെ ബ്ലാക്ക് ബെല്‍റ്റില്‍ ഗോള്‍ഡ് മെഡല്‍ നേടി നാടിന് അഭിമാനമായത്. കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് പാര്‍വതി ഈ മികവാര്‍ന്ന വിജയം നേടിയത്.
45 വയസിന് താഴെയുള്ള കാറ്റഗറിയില്‍ നിരവധി പേര്‍ പങ്കെടുത്ത കുമ്മിത്തെ ഫൈറ്റ് മത്സരത്തിലാണ് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്. എറണാകുളത്തു നടന്ന സ്‌കൂള്‍ കായികമേളയില്‍ കരാട്ടെയില്‍ വെങ്കല മെഡലും പാര്‍വതി നേടിയിരുന്നു.
മൂന്നാം ക്‌ളാസ് മുതല്‍ വര്‍ഷ സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിലെ സെന്‍സായി വിനോദിന്റെ ശിക്ഷണത്തിലാണ് പാര്‍വതി കരാട്ടെ പരിശീലനം ആരംഭിച്ചത്. ഇതിനകം നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് അനേകം തിളക്കമാര്‍ന്ന വിജയങ്ങളും പാര്‍വതി നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: