തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും വ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ടെന്നതാണ് അനുഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇതു നിയന്ത്രിക്കുന്നതിന് ജനകീയ ഇടപെടലുകള്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് ചേര്‍ന്ന മതമേലധ്യക്ഷന്‍മാരുടെ യോഗത്തിലും സര്‍വ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മത-സാമുദായിക സംഘടനകള്‍ക്കും പണ്ഡിതര്‍ക്കും ഈ രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. പൊതുവില്‍ ഇത്തരം കാര്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനവും ലഹരിവിരുദ്ധ കാഴ്ചപ്പാടും പുലര്‍ത്തുന്നവരാണ് എല്ലാ മത-സാമുദായിക വിഭാഗങ്ങളും. ഏതെങ്കിലും മതമോ ജാതിയോ ലഹരി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നില സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലര്‍ത്താന്‍ അവരവരുടെ അനുഭാവികളോട് അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങള്‍, അവസരങ്ങള്‍ എന്നിവയില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: