വിനോദ, മാധ്യമ വ്യവസായ മേഖലയില്‍ നിര്‍ണ്ണായക ശക്തിയായി വളരുകയാണ് ഭാരതം. സമകാലിക ലോകത്ത് അതിവേഗ വളര്‍ച്ചയിലൂടെയും നിരന്തര വികാസത്തിലൂടെയും വിനോദ, മാധ്യമ വ്യവസായ മേഖല ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നു. ഡിജിറ്റല്‍ സ്ട്രീമിംഗ് സേവനങ്ങള്‍, പ്രാദേശിക ഭാഷകളിലെ സൃഷ്ടികള്‍, പുതുമയാര്‍ന്നതും ആകര്‍ഷകവും സമഗ്രവുമായ ആഖ്യാനങ്ങള്‍ ആവശ്യപ്പെടുന്ന സാങ്കേതിക ജ്ഞാനമുള്ള പ്രേക്ഷകരുടെ വര്‍ദ്ധനവ് എന്നിവയുടെ സ്വാധീനത്താല്‍ വൈവിധ്യമാര്‍ന്ന പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഉള്ളടക്ക സൃഷ്ടിയിലെ കുതിച്ചുചാട്ടത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. വിനോദ ഉപാധി എന്ന നിലയില്‍ മാത്രമല്ല, സാംസ്‌ക്കാരിക ആവിഷ്‌ക്കാരത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കും ആഗോള സ്വാധീനമുറപ്പിക്കാനുമുള്ള ശക്തമായ മാധ്യമമെന്ന നിലയിലും ഈ മേഖലയുടെ അപാരമായ സാധ്യതകള്‍ തിരിച്ചറിയുകയെന്നത് നിര്‍ണായകമാണ്. 2025 മെയ് 1 മുതല്‍ 4 വരെ മഹാരാഷ്‌ട്രയിലെ മുംബൈയില്‍ ഭാരത സര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചമാധ്യമ കോടി, രാജ്യത്തിന്റെ സ്വാഭിമാനത്തിനും അംഗീകാരത്തിനും സാക്ഷ്യം വഹിക്കും. ഈ ഉച്ചകോടിയുടെ പ്രധാന ഭാഗമാണ് WAVES ബസാര്‍. കഥാകഥനത്തിന് ഒന്നിപ്പിക്കാനും പ്രചോദിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനും ഉള്ള ശേഷിയുണ്ടെന്ന് വിനോദ, മാധ്യമ വ്യവസായ മേഖലയില്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു. WAVES, WAVES ബസാര്‍ എന്നിവയിലൂടെ, ആഗോള വിനോദ സമൂഹത്തിന് കൂടുതല്‍ സഹകരണാത്മകവും സര്‍വ്വാശ്ലേഷിയുമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള ധീരോദാത്തമായ ഒരു ചുവടുവെപ്പ് നടത്തുകയാണ് നാം.
ആഗോള വിനോദ മേഖലയിലെ പ്രൊഫഷണലുകളെയും ബിസിനസ് സ്ഥാപനങ്ങളെയും പ്രതിഭകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിപ്ലവകരമായ ഒരു ഓണ്‍ലൈന്‍ വിപണിയായി മാറാന്‍ വേവ്‌സ് ബസാര്‍ ലക്ഷ്യമിടുന്നു. സുഗമവും സഹകരണാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വേവ്‌സ് ബസാര്‍ മാധ്യമ, വിനോദ വ്യവസായത്തിന്റെ പരമോന്നത ബിസിനസ് കേന്ദ്രമായി മാറാന്‍ ശ്രമിക്കുകയാണ്. ഇത് പ്രൊഫഷണലുകള്‍ക്ക് അവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും കൂടുതല്‍ മെച്ചപ്പെട്ട പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടാനും സഹായകമാകും. ധനകാര്യ, സാമ്പത്തിക മേഖലകള്‍ക്കായുള്ള ദാവോസ് ഉച്ചകോടിക്ക് സമാനമായി, ണഅഢഋട ഉച്ചകോടിയെ മാധ്യമ, വിനോദ മേഖലയിലെ പ്രധാന പരിപാടിയാക്കി മാറ്റുക എന്ന പ്രധാനമന്ത്രി മോദിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള ഉപാധിയായി മാറുകയാണ് WAVES ബസാര്‍.
ആരംഭ ശേഷം ഇതുവരെ, മാധ്യമ, വിനോദ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 5500 ഉപഭോക്താക്കളും, 2000-ത്തിലധികം നിര്‍മ്മാതാക്കളും, ഏകദേശം 1000 പ്രോജക്ടുകളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് എന്റെ അറിവ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, അക പവര്‍ഡ് പ്രൊഫൈലിംഗ്, മാച്ച് മേക്കിംഗ് ടൂളുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, മാധ്യമ, വിനോദ വ്യവസായത്തിനായുള്ള സമഗ്രമായ ഉള്ളടക്ക വിപണിയായും നെറ്റ്വര്‍ക്കിങ് ഹബ്ബായും പോര്‍ട്ടല്‍ പരിണമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാറ്റ്ഫോമിനുള്ളില്‍ ഓണ്‍ലൈന്‍ പിച്ചിംഗ് സെഷനുകള്‍, വെര്‍ച്വല്‍ B2B മീറ്റിംഗുകള്‍, വെബിനാറുകള്‍ എന്നിവ ഹോസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. ഫിലിം, ടെലിവിഷന്‍, ആനിമേഷന്‍, ഗെയിമിംഗ്, പരസ്യം, എക്‌സ് ആര്‍, സംഗീതം, സൗണ്ട് ഡിസൈന്‍, റേഡിയോ തുടങ്ങി മാധ്യമ, വിനോദ മേഖലകളില്‍ നിന്നുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന സവിശേഷ ഇ-മാര്‍ക്കറ്റ് പ്ലേസാണ് വേവ്‌സ് ബസാര്‍. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മധ്യേയുള്ള പാലമായി പ്ലാറ്റ്ഫോം വര്‍ത്തിക്കും. അതുവഴി പ്രൊഫഷണലുകള്‍ക്ക് അവരുടെ പ്രതിഭ പ്രദര്‍ശിപ്പിക്കാനും, ക്ലയന്റ്സുമായി ബന്ധപ്പെടാനും, അര്‍ത്ഥവത്തായ സഹകരണങ്ങള്‍ തേടാനും കഴിയുമെന്ന് സാരം.
നിങ്ങള്‍ നിര്‍മ്മാണ പങ്കാളിയെ അന്വേഷിക്കുന്ന ഒരു ചലച്ചിത്ര നിര്‍മ്മാതാവായാലും, ശരിയായ പ്ലാറ്റ്ഫോം അന്വേഷിക്കുന്ന പരസ്യദാതാവായാലും, നിക്ഷേപകരെ അന്വേഷിക്കുന്ന ഗെയിം ഡെവലപ്പറായാലും, ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കലാകാരനായാലും, വേവ്‌സ് ബസാര്‍ പ്രൊഫഷണലുകള്‍ക്ക് സ്വന്തം പ്രതിഭ പ്രദര്‍ശിപ്പിക്കാനും, ക്ലയന്റ്സുമായി ബന്ധപ്പെടാനും, അര്‍ത്ഥവത്തായ സഹകരണങ്ങള്‍ തേടാനും പരിവര്‍ത്തനാത്മകമായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.
സിനിമ, ടെലിവിഷന്‍, സംഗീതം, ഗെയിമിംഗ്, ആനിമേഷന്‍, പരസ്യം, XR, AR, VR പോലുള്ള സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പ്ലാറ്റ്ഫോം, വൈവിധ്യമാര്‍ന്നതും ക്രിയാത്മകവുമായ മേഖലകളില്‍ ക്രോഡീകരണം, കണ്ടെത്തല്‍, ഇടപാട് എന്നിവയ്‌ക്കുള്ള സമഗ്രമായ വേദി പ്രദാനം ചെയ്യുന്നു. വിതരണക്കാരെ തേടുന്ന നിര്‍മ്മാതാവായാലും, പുതിയ കജകള്‍ അവതരിപ്പിക്കുന്ന ഗെയിം ഡെവലപ്പറായാലും, ലൈസന്‍സിംഗ് അവസരങ്ങള്‍ തേടുന്ന സൗണ്ട് ഡിസൈനറായാലും WAVES ബസാര്‍ കാറ്റഗറി-നിര്‍ദ്ദിഷ്ട ലിസ്റ്റിംഗുകള്‍, സുരക്ഷിതമായ വ്യൂവിംഗ് റൂമുകള്‍, ക്യൂറേറ്റഡ് നെറ്റ്വര്‍ക്കിംഗ് സവിശേഷതകള്‍ എന്നിവയിലൂടെ മുഴുവന്‍ പ്രക്രിയയും കാര്യക്ഷമമാക്കുന്നു.
ഫിലിം സ്റ്റുഡിയോകളും ആനിമേഷന്‍ സ്ഥാപനങ്ങളും മുതല്‍ പോഡ്കാസ്റ്റ് സ്രഷ്ടാക്കളും മാര്‍ക്കറ്റിംഗ് ഏജന്‍സികളും വരെയുള്ള നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സേവനങ്ങളും ഉള്ളടക്കവും ആഗോള നിക്ഷേപകര്‍, വിതരണക്കാര്‍, സഹകാരികള്‍ എന്നിവരിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള മുന്‍നിര പ്രോജക്റ്റുകളിലേക്ക് പ്രവേശനം ലഭിക്കും. നിക്ഷേപകര്‍ക്ക് സഹ-നിര്‍മ്മാണ അവസരങ്ങളും വിപുലീകരിക്കാവുന്ന സംരംഭങ്ങളും കണ്ടെത്താനാകും. വ്യവസായ പരിപാടികള്‍, വ്യൂവിംഗ് റൂമുകള്‍, നിക്ഷേപക യോഗങ്ങള്‍, ഈവ് സ്‌ക്രീനിംഗുകള്‍ എന്നിവയിലേക്കുള്ള സമര്‍പ്പിത പ്രവേശനം പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു. ഇത് വെര്‍ച്വല്‍ സംഭാഷണങ്ങള്‍ക്കപ്പുറം അര്‍ത്ഥവത്തായ ഇടപാടുകള്‍ സാധ്യമാക്കുന്നു.
2025 മെയ് 1 മുതല്‍ 4 വരെ മുംബൈ ബി കെ സി യിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന WAVES ഉച്ചകോടിയില്‍ WAVES ബസാറിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരിക്കും പ്രധാന സവിശേഷത. ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പങ്കാളികള്‍ക്ക് ഉന്നത തല പങ്കാളികളുമായി വ്യക്തിപരമായി സംവദിക്കാനും, തുടര്‍ ചര്‍ച്ചകള്‍ നടത്താനും, കരാറുകളില്‍ ഏര്‍പ്പെടുത്താനും അവസരം ലഭിക്കും. ക്യുറേറ്റഡ് സ്‌ക്രീനിംഗുകള്‍ മുതല്‍ തത്സമയ ചര്‍ച്ചകളും സഹകരണ ഫോറങ്ങളും വരെ, ഈ ഉച്ചകോടി ഡിജിറ്റല്‍, ഡിജിറ്റല്‍ ഇതര സംവിധാനങ്ങളെ സംയോജിപ്പിച്ച് വിനോദ ശൃംഖലയുടെ ഭാവി രൂപപ്പെടുത്തുന്നു. നൂതനമായ സമീപനത്തിലൂടെ, വേവ്‌സ് ബസാര്‍ വെറുമൊരു പ്ലാറ്റ്ഫോം മാത്രമല്ല – മികവാര്‍ന്നതും ബന്ധിതവും ആഗോളതലത്തില്‍ സ്പര്‍ശിയുമായ വിനോദ വ്യവസായത്തിലേക്കുള്ള പരിവര്‍ത്തനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: