തിരുവനന്തപുരം: കഴിഞ്ഞ 14 ദിവസമായി പലതരത്തിലുള്ള സമരമുറകളുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന വനിതാ പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അറുപതിലധികം ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗമാണ്.
ഇന്നലെ കറുത്ത തുണികൊണ്ട് മുഖം മൂടിക്കെട്ടി രണ്ടു കയ്യും കറുത്ത റിബണ്‍ കൊണ്ട് പിന്നില്‍കെട്ടി നിന്നുകൊണ്ടുള്ള സമരമാണ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയത്. ഭക്ഷണവും വെള്ളവും പോലും ഉപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും ഇവിടെ തുടരുന്നത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഒപ്പം ഉണ്ടായിരുന്ന പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ അടക്കം ഉണ്ടായി.
തൊള്ളായിരത്തിലധികം പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് വളരെ കുറച്ച് നിയമനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം നിയമിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം.
ശനിയാഴ്ചയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: