പൂനെ: ഡോ. ബാബാസാഹേബ് അംബേഡ്കര്‍ നല്കിയ ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഇന്നും പ്രസക്തമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ഭരണഘടനാ നിര്‍മ്മാണ വേളയില്‍, രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക സ്വാതന്ത്ര്യത്തിന്റെയും ആവശ്യകത അദ്ദേഹം പ്രഖ്യാപിച്ചു.
സമൂഹത്തില്‍ ഐക്യത്തിന്റെയും സമത്വത്തിന്റെയും ഭാവം സൃഷ്ടിക്കുകയാണ് അദ്ദേഹത്തിന് നല്കുന്ന യഥാര്‍ത്ഥ ആദരാഞ്ജലിയെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി. ഡോ. അംബേഡ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, പൂനെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള അദ്ദേഹത്തിന്റെ പ്രതിമയില്‍ മാല സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് പൂനെ മഹാനഗര്‍ സംഘചാലക് രവീന്ദ്ര വഞ്ജര്വാഡ്കറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: